ചീങ്കണ്ണി
ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് ചീങ്കണ്ണി അഥവാ മീൻമുതല (Gharial). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന മുതല വിഭാഗമാണ് വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മീൻമുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. ഗംഗയുടെ തീരങ്ങളിലാണ് ആദ്യമായി ഈ വർഗ്ഗത്തെ രേഖപ്പെടുത്തിയത്. അതിനാൽ ശാസ്ത്രീയനാമം ഗവിയാലിസ് ഗാൻജെറ്റികുസ് എന്നു വന്നു. ശുദ്ധജല മത്സ്യങ്ങളെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. 1930 കളോടെ ഇവയുടെ സംഖ്യ ക്രമാതീതമായി കുറയുകയുണ്ടായി. ഇപ്പോൾ ഗാരിയൽ വിഭാഗത്തിൽപെട്ട 250 എണ്ണമേ ഇത്തരം മുതലകൾ ഇന്ത്യയിൽ അവശേഷിക്കുന്നുള്ളു വിതരണംഇൻഡ്യ,പാകിസ്താൻ ,നേപ്പാൾ ,ഭൂട്ടാൻ ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഏകദേശം അഞ്ച് മീറ്ററോളം നീളം കാണുന്നു സിന്ധു ,ഗംഗ, ബ്രഹ്മപുത്ര , ഐരാവതി, മഹാനദീ തടങ്ങളിൽ ആണ് ആവാസം. കേരളത്തിൽ സ്വാഭാവികമായി കാണപ്പെടുന്നില്ല. തിരുവ്നന്തപുരത്തും തൃശ്ശൂരും മൃഗശാലകളിൽ ഉണ്ട്. മൽസ്യം ആണ് ഇവയുടെ പ്രധാന ഭക്ഷണം. അനിയന്ത്രിതമായ മൽസ്യബന്ധനവും നദീ മലിനീകരണവും നിമിത്തം 500 ൽ താഴെയാണ് ഇപ്പോഴത്തെ എണ്ണം. സംരക്ഷണംഗാരിയൽ എന്ന ഇനത്തിൽപ്പെട്ട, വംശനാശം വന്നു കൊണ്ടിരിക്കുന്ന മുതലകളെ സംരക്ഷിക്കുന്നതിലൂടെ പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനും ഉരഗ ഗവേഷകനുമാണ് റോമുലസ് വിറ്റേക്കർ. പ്രത്യേകതകൾഏറ്റവും നീളം കൂടിയ ഒരു മുതല വിഭാഗമാണ് ഗാരിയൽ. ഈ വിഭാഗത്തിലെ ആൺ മുതലകൾക്ക് 6 മീറ്റർ (20 ft) വരെ നീളമുണ്ടാകും. മൂർച്ചയേറിയ 110 ഓളം പല്ലുകൾ പ്രായമെത്തിയ മുതലകൾക്ക് ഉണ്ടാകും. ഇവയുടെ ഉദര ഭാഗത്ത് മഞ്ഞ കലർന്ന വെളുത്ത നിറമായിരിക്കും ഉണ്ടാവുക. വംശനാശത്തിന്റെ കാരണങ്ങൾനദീതീരത്തെ ജൈവിക പരിതഃസ്ഥിതിയിൽ വന്ന മാറ്റങ്ങൾ, ഉപേക്ഷിക്കപ്പെട്ട മീൻ വലകളുടെ സാന്നിധ്യം, ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം എന്നിവ ഇവയുടെ വംശനാശത്തിന് ഹേതുവായി തീർന്നിട്ടുണ്ട്. ഇവയെ ത്വക്കിന് വേണ്ടിയും തദ്ദേശവാസികൾ തനത് മരുന്നുകളുടെ നിർമ്മാണത്തിനുമാണ് ഇവയെ വേട്ടയാടുന്നത്. മീൻപിടുത്തക്കാർ ആഹാരത്തിനായും ഇവയെ കൊല്ലാറുണ്ട്. ![]() ഇതും കാണുക
|
Portal di Ensiklopedia Dunia