ചൂളക്കാക്ക
പശ്ചിമഘട്ടത്തിലെ കാടുകളിൽ അരുവികളുടെയും നദികളുടേയും തീരങ്ങളിൽ ജീവിക്കുന്ന പക്ഷിയാണ് ചൂളകാക്ക[1] [2][3][4] (ഇംഗ്ലീഷ്:Malabar Whistling Thrush, ശാസ്ത്രീയനാമം:Myophonus horsfieldii). പുലർച്ചയ്ക്കും സന്ധ്യക്കും മനുഷ്യൻ ഒരു ഗാനത്തിന്റെ ആദ്യത്തെ വരി വീണ്ടും വീണ്ടും ചൂളമടിക്കുന്നത് പോലെ പാട്ട് പാടുന്ന പക്ഷിയാണിത്. വിവരണംഅകലെ കാണുമ്പോൾ കൃശഗാത്രനായ ഒരു കാക്കയോ ആൺകുയിലോ ആണെന്ന് തോന്നും. ദേഹമാസകലം തിളങ്ങുന്നതും നീലിമയുള്ളതുമായ കറുപ്പാണ്. നെറ്റിയിലും ചുമലിലും തിളങ്ങുന്ന നീലപ്പട്ടകൾ അടുത്തു നിന്ന് നോക്കുമ്പോൾ കാണാം. കൊക്കും കാലുകളും കറുപ്പാണ്. ആഹാരംപകൽ സമയത്ത് ഈ പക്ഷി നല്ല തണലും കുളിർമ്മയും നനവുമുള്ള സ്ഥലങ്ങളിലും കാട്ടരുവികളിലെ പാറകളിലും ഓടിനടന്ന് ചെറുപ്രാണികളെയും തവളകളെയും പിടിച്ചും, നിലത്തു വീണ പഴങ്ങൾ കൊത്തിയെടുത്തും തിന്നുകയായിരിക്കും. ആ സമയത്ത് ഇടയ്ക്കിടയ്ക്ക് ‘വ്ളീർ’ എന്ന പദം നീട്ടി ഉച്ചരിക്കാറുണ്ട്. പ്രത്യേകിച്ച് ഭയപ്പെട്ടു പറന്നുപോകുമ്പോൾ. ഇര തേടുന്നതിനിടയ്ക്കു കൂടെകൂടെ വാൽ പെട്ടെന്ന് വിടർത്തുകയും അടയ്ക്കുകയും ചെയ്യുന്നത് കാണാം. മുട്ടുമടക്കി അമർന്നിരിക്കുവാൻ തുടങ്ങിയ ശേഷം ആ ശ്രമം ഉപേക്ഷിക്കുന്നതുപോലെ തോന്നിക്കുന്ന ഒരു ചേഷ്ടയും ഇതു പ്രദർശിപ്പിക്കാറുണ്ട്. പ്രജനനംചൂളകാക്കയുടെ പ്രജനനകാലം ഫെബ്രുവരിക്കും സെപ്റ്റംബറിനും ഇടയ്ക്കാണ്. ഓരോ വർഷവും രണ്ടു തവണ മുട്ടയിട്ടു കുഞ്ഞുങ്ങളെ വളർത്തുമെത്രേ. അരുവികളിലും വെള്ളച്ചാട്ടങ്ങൾക്കരികിലും സമീപത്തുമുള്ള പാറകളിലാണ് കൂട് കെട്ടാറ്. കെട്ടിടങ്ങളിലും തീവണ്ടിപ്പാതയ്ക്കും ജലവാഹിനികൾക്കും പോകുന്നതിനായി ഉണ്ടാക്കിയ തുരങ്കങ്ങളിലും ഈ പക്ഷി സധൈര്യം കൂട് കെട്ടും. പുല്ലും വേരുകളും പായലും ചളിമണ്ണും കൊണ്ടുണ്ടാക്കിയ കൂട്ടിൽ രണ്ടോ മൂന്നോ മുട്ടകളാണ് ഓരോ തവണയും ഇടുക. വിതരണംകാടുകളിലൂടെ ഒഴുകുന്ന അരുവികളുടെയും നദികളുടേയും തീരങ്ങളിൽ ജീവിക്കുന്ന പക്ഷിയാണ് ചൂളകാക്ക. ഇവയെ സാധാരണ പശ്ചിമഘട്ടത്തിലും, സത്പുര പർവതനിര മുതൽ ഉത്തരപടിഞ്ഞാറൻ ഒറീസ്സയിലും വരെ കാണപ്പെടുന്നു. ഇവ കിഴക്കൻ പശ്ചിമഘട്ടത്തിലെ സ്ഥിരതാമസ്സക്കാരാണ്. സവിശേഷതകൾസുര്യോദയത്തിനു മുൻപ് തന്നെ കേട്ടുതുടങ്ങുന്നതും മനോഹരമായ ഒരു പാട്ടാണ് ചൂളകാക്കയുടേത്. ഏതോ ഒരു ഗാനത്തിന്റെ ഒരേ വരി ആവർത്തിക്കുന്നതുപോലെയാണ് ശബ്ദിക്കുക. പക്ഷിയുടെ ശബ്ദം, ആനന്ദവും ഉന്മേഷവും അലതല്ലുന്ന ഒരാൾ ചൂളം കുത്തുകയാണ് എന്നു തോന്നാറുള്ളതു കൊണ്ടു ഇംഗ്ലീഷിൽ ഈ പക്ഷിക്ക് ‘ചൂളമടിക്കുന്ന സ്കൂൾക്കുട്ടി’ (whistling schoolboy) എന്നും പേരുണ്ട്. ചിത്രങ്ങൾ
അവലംബം
മറ്റ് ഉറവിടങ്ങൾ
|
Portal di Ensiklopedia Dunia