ചെങ്കഴുത്തൻ വേഴാമ്പൽ
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ (അരുണാചൽ പ്രദേശ്, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേ ഏഷ്യ) കണ്ടുവരുന്ന ഒരിനം വേഴാമ്പലാണ് ചെങ്കഴുത്തൻ വേഴാമ്പൽ (Rufous-necked hornbill). (ശാസ്ത്രീയനാമം: Aceros nipalensis). ആവാസവ്യവസ്ഥാനാശവും വേട്ടയും കാരണം ഇവയുടെ എണ്ണം സാരമായി തന്നെ കുറയുന്നുണ്ട്. ഒരു കാലത്ത് നേപ്പാളിൽ ധാരാളമായി കണ്ടിരുന്ന ഈ വേഴാമ്പൽ ആ രാജ്യത്ത് വംശനാശം സംഭവിച്ചു.[2] ഇനി 10,000ൽ താഴെ വേഴാമ്പലുകളേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്ന് ഏതാണ്ട് കണക്കാപ്പെടുന്നു.[4] ബുസെറൊടെയിൽ വേഴാമ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തെ ഏറ്റവും വലുതാണ് ചെങ്കഴുത്തൻ വേഴാമ്പൽ. ഏകദേശം 117 സെന്റിമീറ്റർ നീളം[4] വരുന്ന ഇവയുടെ അടിഭാഗവും കഴുത്തും തലയും ആൺപക്ഷികളിൽ ചെമ്പിച്ച നിറത്തിലും പെൺപക്ഷികളിൽ കറുപ്പുനിറത്തിലുമാണ്. വിവരണം![]() ചെങ്കഴുത്തൻ വേഴാമ്പലുകളുടെ അടിഭാഗവും കഴുത്തും തലയും ആൺപക്ഷികളിൽ ചെമ്പിച്ച നിറത്തിലും പെൺപക്ഷികളിൽ കറുപ്പുനിറത്തിലുമാണ്. പ്രമാവധി 122 സെന്റീമീറ്റർ വരെ വലിപ്പവും രണ്ടര കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. പിടപക്ഷികൾക്ക് വലിപ്പം കുറവാണ്. നാർക്കോണ്ടം വേഴാമ്പലിനെപ്പോലെയാണ് നിറങ്ങളും രൂപവും എങ്കിലും അതിൽ നിന്ന് വ്യത്യസ്തമായി തൊണ്ടയിലെ ഗളസഞ്ചി നല്ല ചുവപ്പാണ്. കറുത്ത വാലിന്റെയറ്റം നല്ല വെളുത്ത നിറമാണ്. നേത്ര ചർമ്മം നലല് നീലനിറമാണ്. പെൺപക്ഷികൾ ചെറുതും കഴുത്തും തലയും കറുപ്പുനിറവുമാണ്. വിതരണം![]() മറ്റു വേഴാമ്പലുകളെപ്പോലെ തന്നെ ഏറ്റവും വടക്കുള്ള നേപ്പാൾ തൊട്ട് വിയറ്റ്നാം വരെയുള്ള പർവ്വതപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്ത് ഭൂട്ടാൻ, മ്യാൻമാർ, തായ്ലന്റ്, ചൈന, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലായി ചുരുങ്ങിപ്പോയിരിക്കുന്നു.[2][5] ഇന്ത്യയിൽ അരുണാചൽ പ്രദേശിലെ ഈഗിൾ നെസ്റ്റ് വന്യജീവിസങ്കേതത്തിലും മഹാനൻന്ദ വന്യജീവി സങ്കേതത്തിലും പശ്ചിമബംഗാളിലെ നിയോറ നാഷ്ണൽ പാർക്കിലും ഈ വേഴാമ്പലിനെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഈ വേഴമ്പലിനെ കണ്ടെത്തിയിട്ടുള്ള സംരക്ഷിത പ്രദേശങ്ങൾ:[6]
പടിഞ്ഞാറുദേശത്തേയ്ക്കുള്ള ചെങ്കഴുത്തൻ വേഴാമ്പലിന്റെ സാന്നിധ്യം, പശ്ചിമ ബംഗാളിലെ മഹാനൻന്ദ വന്യജീവിസംങ്കേതം വരെയാണ്.[6] പരിസ്ഥിതിനല്ല നിത്യഹരിതവനങ്ങളിൽ 150മുതൽ 2200 മീറ്റർ വരെ ഉയരത്തിൽ[2] വരെ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ലൊറേസിയ, മീലിയേസിയെ, അനോനേസിയെ, ആൽവർഗകുടുംബമായ മൊറേസിയെ തുടങ്ങിയ വർഗ്ഗങ്ങളിലെ പഴമരങ്ങളോടാണ് ഇവയ്ക്ക് ഏറെ താല്പര്യം. വളരെ അപൂർവ്വമായിട്ടാണ് ഇവ മാംസാഹാരം കഴിക്കുന്നത്. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്. സംസ്കാരികംവടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ഇഷ്ടമാംസമാണ് ഈ വേഴാമ്പലുകളുടേത്. അവരുടെ പരമ്പരാഗത ഉത്സവങ്ങൾക്ക് ഇവയുടെ തലയും കൊക്കും വളരെയധികം ഉപയോഗിക്കുന്നു. സംസ്കൃത സാഹിത്യത്തിലും ഇവയെക്കുറിച്ച് പരാമർശമുണ്ട്.[8] സംരക്ഷണംഅമിതമായ വേട്ടയാടലും ആവാസവ്യവസ്ഥാശോഷണവും ഇവയുടെ വംശനാശഭീഷണി ഉയർത്തിയിരിക്കുകയാണ്. IUCNന്റെ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ ചുവന്ന പട്ടികയിൽ നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ളയുടെ (Vulnerable) വിഭാഗത്തിലാണ് ഈ വേഴാമ്പലുകളെ പെടുത്തിയിരിക്കുന്നത്.[5]:234 ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഉയർന്ന പട്ടികയായ ഷെഡ്യൂൾ-1ൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്.[4] ഗവൺമെന്റും മറ്റു സന്നദ്ധസംഘടനകളും ചേർന്ന് ആദിവാസി വിഭാഗങ്ങളെ ബോധവത്കരിയ്ക്കുകയും അവരുടെ പരമ്പരാഗത ഉത്സവങ്ങൾക്ക് കൃത്രിമമായ വേഴാമ്പൽ കൊമ്പുകളും തൂവലുകളും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുതലായ സന്നദ്ധ സംഘടനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു.[7][9] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia