ചെറിയ നീർക്കാക്ക
![]() ![]() കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ജലാശയങ്ങൾക്കരികിലായി കാണപ്പെടുന്ന പക്ഷിയാണ് ചെറിയ നീർക്കാക്ക[1] [2][3][4] (Little Cormorant -Phalacrocorax niger). കാക്കത്താറാവ് എന്നും പേരുണ്ട്.[5] രൂപവിവരണംചേരക്കോഴിയോട് സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്. നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. മീനുകളാണ് ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു. വെള്ളത്തിനടിയിൽ പിടിച്ച മത്സ്യത്തെ വെള്ളത്തിനു പുറത്തു വന്നാണ് കഴിക്കുന്നത്. ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.ചേരക്കോഴിയെ അപേക്ഷിച്ച് ഇവയുടെ കഴുത്ത് നീളം കുറഞ്ഞതും തടിച്ചതുമാണ്.ഇവയും തൂവലുകൾ ഉണക്കാനായി ഇരിക്കാറുണ്ട്.[6] കൂട്മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്. നവമ്പർ മുതൽ മാർച്ച് വരെയാണ് മുട്ടയിടുന്ന കാലം[7]
അവലംബം
കുറിപ്പുകൾ |
Portal di Ensiklopedia Dunia