ചർമ രോഗങ്ങൾ
ത്വക്ക്, മുടി, നഖങ്ങൾ, ബന്ധപ്പെട്ട മസിലുകൾ, ഗ്രന്ഥികൾ എന്നിവ അടങ്ങിയ ഇൻറെഗുമെൻറ്ററി സിസ്റ്റത്തെ ബാധിക്കുന്ന ആരോഗ്യ അവസ്ഥയാണ് ചർമ രോഗം.[1] പുറത്തെ കാലാവസ്ഥയിൽനിന്നും സംരക്ഷിക്കുക എന്നതാണ് ഇൻറെഗുമെൻറ്ററി സിസ്റ്റത്തിൻറെ പ്രധാന ചുമതല.[2] ഇൻറെഗുമെൻറ്ററി സിസ്റ്റത്തിൻറെ രോഗാവസ്ഥ അനവധി രോഗങ്ങൾക്ക് കാരണമാകാം, മാത്രമല്ല അനവധി രോഗാണു ഇതര രോഗങ്ങൾക്കും കാരണമാകാം.[3][4] ഡോക്ടറുടെ അടുത്തേക്ക് ആളുകൾ പോവുന്ന രോഗങ്ങളുടെ എണ്ണം വളരെ കുറവാണെങ്കിലും ആയിരക്കണക്കിനു ചർമ രോഗങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്.[5] ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി. ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിൻറെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യ വിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജന വസ്തുക്കളെയും പുറംതള്ളുവാൻ കെൽപ്പുള്ള ഒരാവരണമാണ് ചർമം. ചർമ ഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിൻറെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിൻറെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്.
ചർമ അവസ്തകൾഒരു ശരാശരി മനുഷ്യൻറെ ചർമം 4 കിലോഗ്രാം ഭാരമുള്ളതും 2 മീറ്റർ സ്ക്വയർ (22 ചതുരശ്ര അടി) വിസ്തീർണമുള്ളതുമാണ്. മൂന്ന് വ്യത്യസ്ത അടുക്കുകളാണ് ചർമത്തിനു ഉള്ളത്: എപിഡെർമിസ്, ഡെർമിസ്, സബ്ക്യൂട്ടേനിയസ് ടിഷ്യൂ. പ്രധാനമായി രണ്ടു തരം ചർമമാണ് മനുഷ്യ ശരീരത്തിൽ ഉള്ളത്, ഉള്ളംകൈകളും ഉള്ളംകാലുകളും പോലെ രോമങ്ങളില്ലാത്ത ഗ്ലാബ്രസ് ചർമവും രോമങ്ങളുള്ള ചർമവും.[6] ഭ്രൂണത്തിൽ എപിഡെർമിസ്, രോമങ്ങൾ, ഗ്രന്ഥികൾ എന്നിവ എക്റ്റോഡെർമിൽ നിന്നാണ്, അതിൻറെ താഴേയുള്ള ഡെർമിസും സബ്ക്യൂട്ടേനിയസ് ടിഷ്യൂവും ഉണ്ടാക്കുന്ന മീസോഡെർമാണ് രാസപദാർത്ഥങ്ങൾ വഴി നിയന്ത്രിക്കുന്നത്.[7][8][9] ത്വക്ക് രോഗങ്ങൾത്വക്ക് അണുബാധ, ത്വക്ക് നിയോപ്ലാസംസ് (ത്വക്ക് കാൻസർ ഉൾപ്പെടെ) എന്നിവ ഉൾപ്പെടുന്നതാണ് ത്വക്ക് രോഗങ്ങൾ. [10] ചരിത്രം1572-ൽ ഇറ്റലിയിലെ ഫോർലിയിൽ ജെറോനിമോ മെർക്കുലേരി ഡി മോർബിസ് ക്യൂട്ടേനിയസ് (ത്വക്ക് രോഗങ്ങളെ കുറിച്ച്) എന്ന പുസ്തകം പൂർത്തിയാക്കി. ചർമരോഗ വിഭാഗമായ ഡെർമറ്റോളജിയുമായി ബന്ധപ്പെട്ട ആദ്യ ശാസ്ത്രീയ പഠനമായി കണക്കാക്കുന്നത് ഡി മോർബിസ് ക്യൂട്ടേനിയസ് ആണ്. ചികിത്സത്വക്കും അനുബന്ധ മ്യൂക്കസ് മെംബ്രെയിനുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിക്കുമ്പോൾ യഥാർത്ഥ രോഗ നിർണയത്തിനു ശരിയായ പരിധോധന അനിവാര്യമാണ്.[11] മിക്കാവാറും രോഗങ്ങളും ചർമത്തിൽ മാറ്റങ്ങൾ വരുത്തും, ഇതിനെ ലീസിയൻസ് എന്നു പറയുന്നു, ഇതിനു വ്യത്യസ്ത തരങ്ങൾ ഉണ്ട്.[12] മോർഫോളജി, കോൺഫിഗറേഷൻ, ലീസിയൻസിൻറെ രീതി എന്നിവ അടിസ്ഥാനമാക്കിയാണ് ത്വക്ക് രോഗങ്ങളുടെ ചികിത്സാ രീതി. മെഡിക്കൽ മേഖലയിൽ ഡെർമറ്റോളജി വിഭാഗമാണ് ത്വക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന വിഭാഗം. അവലംബം
|
Portal di Ensiklopedia Dunia