ജയ്ദേവ് ഉനദ്കട്
ജയ്ദേവ് ഉനദ്കട് (ജനനം: 18 ഒക്ടോബർ 1991, പോർബന്തർ, ഗുജറാത്ത്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ വാലറ്റബാറ്റ്സ്മാനുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്ര ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.[1] ഇന്ത്യ അണ്ടർ-19, ഇന്ത്യ എ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കുവേണ്ടിയും ഉനദ്കട് കളിച്ചിട്ടുണ്ട്. 2013 ജൂലൈ 24ന് ഹരാരെയിൽവെച്ച് നടന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിലാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. നേരത്തെ 2010 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് 101 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാൻ കഴിയാഞ്ഞതിനാൽ പിന്നീട് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. എന്നാൽ ഏകദിന ക്രിക്കറ്റിൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ സിംബാബ്‌വെക്കെതിരെ 41 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി.[2] അവലംബം
|
Portal di Ensiklopedia Dunia