ജാസി ഗിഫ്റ്റ്
മലയാള ചലച്ചിത്ര സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് ജാസി ഗിഫ്റ്റ്.(ജനനം: 27 നവംബർ 1975) 2004-ൽ റിലീസായ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണിൽ... എന്ന ഗാനത്തോടെ മലയാള പിന്നണി ഗാനരംഗത്ത് പ്രശസ്തനായി. റഗേ സംഗീതത്തിൻ്റെ പിൻബലത്താൽ ജാസി ഗിഫ്റ്റ് ചിട്ടപ്പെടുത്തിയ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങൾ എല്ലാം വൻ ഹിറ്റുകളായി മാറി.[1][2][3][4] ജീവിതരേഖതിരുവനന്തപുരം ജില്ലയിലെ അരുവിക്കര താലൂക്കിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഗിഫ്റ്റ് ഇസ്രായേലിൻ്റെയും രാജമ്മയുടേയും മകനായി 1975 നവംബർ 27ന് ജനനം. മുക്കോല സെൻ്റ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുത്തച്ഛൻ എൻ.ഐ.ഐസക് പാസ്റ്ററും സംഗീത സംവിധായകനും ആയിരുന്നു. അതിനാൽ നന്നേ ചെറുപ്പത്തിൽ ജാസിയുടെ മനസിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗെ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ ആരാധിച്ച ജാസി പിൽക്കാലത്ത് തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന് പ്രവർത്തിച്ച് തുടങ്ങി. ഹോട്ടൽ സൗത്ത് പാർക്ക്, കോവളത്തെ ഐ.റ്റി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചു. സൂര്യ ടി.വി സംപ്രേക്ഷണം ചെയ്ത സൂന സൂന എന്ന ആൽബത്തിലൂടെ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമ രംഗത്ത് എത്തിയത്. പകുതി ഹിന്ദി മലയാളം ചേർന്ന പാട്ട് കേട്ട സംവിധായകൻ ജയരാജിൻ്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ബാലചന്ദ്രമേനോൻ്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കി എങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. 2004-ൽ റിലീസായ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങൾ സംഗീതസംവിധായകൻ, ഗായകൻ എന്ന നിലയിൽ ജാസിയുടെ കരിയറിൽ വഴിത്തിരിവായി. റഗേ സംഗീതത്തിൻ്റെ ചുവട് പിടിച്ച് ചിട്ടപ്പെടുത്തിയ ലജ്ജാവതിയെ... എന്ന ഗാനം വൻ തരംഗമായി മാറി. എത്തിനൊ പോപ്പ് വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിൻ്റെ സവിശേഷത. ഒരു തരം പരുക്കൻ ശബ്ദത്തിലൂടെ സദസിനെ കയ്യിലെടുക്കുന്ന കൗശലവിദ്യ ജാസി ഗിഫ്റ്റിന് മാത്രം സ്വന്തമാണ്. കാസറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച ലജ്ജാവതി... മലയാളത്തിന് പുറമെ കന്നടയിലും ഹിറ്റായി. ജാസിയുടെ പാട്ടുകളും സംഗീതവുമൊക്കെ തമിഴിലും തെലുങ്കിലുമൊക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് കന്നട സിനിമയിലാണ്.[5] ശ്രദ്ധേയ ഗാനങ്ങൾആലാപനം ജാസി ഗിഫ്റ്റ്
ഫോർ ദി പീപ്പിൾ 2004
മകൾക്ക് 2005
ഡിസംബർ 2005
എന്നിട്ടും 2006
അശ്വാരൂഢൻ 2006
പളുങ്ക് 2006
അണ്ണൻ തമ്പി 2008
പാർത്ഥൻ കണ്ട പരലോകം 2008
ടു ഹരിഹർ നഗർ 2009
പുതിയ മുഖം 2009
ഡൂപ്ലിക്കേറ്റ് 2009
പ്രമുഖൻ 2009
മനുഷ്യമൃഗം 2011
ഉട്ടോപ്യയിലെ രാജാവ് 2015 [6] സംഗീതം പകർന്ന ശ്രദ്ധേയ ഗാനങ്ങൾ
സഫലം 2003
ഫോർ ദി പീപ്പിൾ 2004
ഡിസംബർ 2005
എന്നിട്ടും 2006
അശ്വാരൂഢൻ 2006
പോക്കിരിരാജ 2010
ചൈനാ ടൗൺ 2011 അവലംബം
|
Portal di Ensiklopedia Dunia