ജിയ ഖാൻ

ജിയ ഖാൻ
ജനനം
നഫീസ ഖാൻ

(1988-02-20)20 ഫെബ്രുവരി 1988
മരണം3 ജൂൺ 2013(2013-06-03) (25 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2007–2013
ജീവിതപങ്കാളിഇല്ല
മാതാപിതാക്കൾഅലി റിസ്‌വി & റബിയ അമിൻ.

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു ജിയാ ഖാൻ (ജനനം: ഫെബ്രുവരി 20, 1988 - മരണം: ജൂൺ 3, 2013). (യഥാർഥ നാമം: നഫീസ ഖാൻ)

സ്വകാര്യ ജീവിതം

ജിയ ജനിച്ചത് ന്യൂ യോർക്കിലാണ്. വളർന്നത് ലണ്ടനിലെ ചെത്സിയയിലാണ്. ഒരു ഇന്ത്യൻ അമേരിക്കനായ അലി റിസ്വിയുടെയും ഹിന്ദി ചലച്ചിത്രനടിയായ റബിയ അമിനിന്റെയും മകളാണ് ജിയ ഖാൻ. ജിയക്ക് രണ്ട് സഹോദരിമാരുണ്ട്. ആദ്യ നാമം നഫീസ എന്നായിരുന്നുവെങ്കിലും പിന്നീട് പ്രസിദ്ധ ഹോളിവുഡ് നടിയായ ആഞ്ചലീന ജൂലി അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരിൽ പ്രചോദനം ഉൾകൊണ്ട് ജിയ എന്നാക്കുകയായിരുന്നു. സാൽ‌സ, സാംബ, കഥക് നൃത്തങ്ങളിൽ ജിയ അഭ്യസിച്ചിട്ടുണ്ട്.

2013 ജൂൺ 3-ന് ഇവർ ആത്മഹത്യ ചെയ്തു.

അഭിനയ ജീവിതം

2006 ൽ അമിതാഭ് ബച്ചൻ നായകനായി അഭിനയിച്ച നിശ്ശബ്ദ് എന്ന ചിത്രത്തിലാണ് ജിയ ആദ്യമായി അഭിനയിച്ചത്. പക്ഷേ,ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചത് 2008 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ഗജിനി എന്ന ചിത്രത്തിലാണ്.

ചിത്രങ്ങൾ

വർഷം ചിത്രം വേഷം കുറിപ്പുകൾ
2007 നിശ്ശബ്ദ് ജിയ
2008 ഗജിനി സുനിത
2009 ഹൌസ് ഫുൾ സോണിയ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya