ജി.എൻ. പണിക്കർകഥാകൃത്ത്, നോവലിസ്റ്റ്, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജി.എൻ. പണിക്കർ (ജനനം 1937) മികച്ച കഥാസമാഹാരത്തിനുളള 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ജീവിതരേഖതിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു.പബ്ലക്‌റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.1967 മുതൽ ’87 വരെ ചിറ്റൂർ, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷദ്ധ്യാപകൻ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പ്രൊഫസ്സറായിരിക്കെ മാതൃവകുപ്പായ പബ്ലിക്‌റിലേഷൻസിലേക്ക് അഡിഷണൽ ഡയറക്‌ടറായി മടങ്ങി. 1993-96-ൽ നാഷനൽ ബുക്‌ട്രസ്‌ടിന്റെ മാസ്‌റ്റർപീസസ് ഓഫ് ഇൻഡ്യൻ ലിറ്ററേച്ചറി’ൽ എക്‌സിക്യൂട്ടീവ് എഡിറ്റർ; 1996 മാർച്ചു മുതൽ കുറെക്കാലം കേരള ഗവർണ്ണറുടെ പി. ആർ.ഒ. യുമായി പ്രവർത്തിച്ചു. 1977-’80-ലും, 1992-’95-ൽ കേരള സാഹിത്യ അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.[1] ഭാര്യ : നിർമ്മല. മക്കൾ : രാജീവ്, നിരാല (മായ).1995 ജൂലൈയിൽ ചെറുകഥ എഴുത്തു നിർത്തി കൃതികൾ
നോവലുകൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia