ജി. എച്ച്. എസ്. എസ്. മടിക്കൈസംസ്ഥാന പുനർ വിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻ ബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭാഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ പത്തൊൻപത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു. ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾ കമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു. അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർ അംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത്. സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.
ഭൗതികസൗകര്യങ്ങൾ11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ
പി റ്റി എ കമ്മിറ്റിമുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലയളവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
NH 17, കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു. |
Portal di Ensiklopedia Dunia