ജീവിത നൗക
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1951 മാർച്ചിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ജീവിത നൗക. കെ ആന്റ് കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ എം കുഞ്ചാക്കോയും, കെ വി കോശിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് കെ. വേമ്പു ആണ്. കെ വി കോശിയുടെ കഥയ്ക്ക് തിരക്കഥയുംസംഭാഷണവും രചിച്ചത് മുതുകുളം രാഘവൻപിള്ളയായിരുന്നു .ഗാനരചന അഭയദേവും സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും ആയിരുന്നു. തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവരായിരുന്നു ഗായകർ. ഛായാഗ്രാഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ.ഡി. ജോർജും നിർവ്വഹിച്ചു. മലയാളത്തിലെ 12-ആമത്തെ ചിത്രമായ "ജീവിതനൗക" അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു.[2] തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും "ജീവിതനൗക"തന്നെ. ഇതിവൃത്തംസോമന്റെയും ലക്ഷ്മിയുടെയും പ്രണയവും വിരഹവും പുനഃസമാഗമവുമാണ് ജീവിതനൗകയുടെ പ്രമേയം . പണക്കാരായ സഹോദരങ്ങളിലെ ഇളയവനായ സോമൻ താരതമ്യേനെ ദരിദ്രയായ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നു. ജ്യേഷ്ഠന്റെ ഭാര്യയുടെ ദുഷ്പ്രവൃത്തികൾ കാരണം സോമൻ ജോലി തേടി വീട്ടിൽ നിന്നിറങ്ങുന്നു. ജ്യേഷ്ഠത്തിയുടെ മർദ്ദനം കാരണം ലക്ഷ്മി കുട്ടികളുമൊത്തു് തറവാടു വിട്ടിറങ്ങുന്നു. ജോലിക്കായി അലഞ്ഞുതിരിയുന്ന സോമന് ഒരു കാറപകടമുണ്ടാകുകയും അതുവഴി സമ്പന്നരായ കാറുടമകൾ അയാൾക്കു് ജോലികൊടുക്കുകയും ചെയ്യുന്നു. ജോലിയിൽ നിന്നു് കിട്ടുന്ന വരുമാനം തറവാട്ടിലേക്കയക്കുമ്പോൾ അതു് കള്ളത്തരത്തിൽ ജ്യേഷ്ഠന്റെ ഭാര്യ കരസ്തമാക്കുന്നു. നാളുകൾക്കു ശേഷം തിരിച്ചെത്തുന്ന സോമൻ ഭാര്യയെയും മക്കളെയും തേടിയലയുകയും കണ്ടെത്തുകയും ചെയ്യുന്നു. അഭിനേതാക്കൾ
ഗാനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia