ജെർമൽ

രവി ബർവാനി സ്ംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സിനിമ.അമ്മയുടെ മരണ ശേഷം കടലിൽ പൊങ്ങിക്കിടക്കുന്ന മീൻ പിടുത്ത ചങ്ങാടമായ 'ജെർമലി'ലേക്ക് എത്തപ്പെടുന്ന പന്ത്രണ്ട് വയസ്സുകാരൻ ജയയുടെ കഥ.അവന്റെ അച്ഛൻ അവിടെയാണുള്ളത്.

കഥാ സംഗ്രഹം

പ്രധാന കഥാപാത്രം ജയ എന്ന പന്ത്രണ്ടുവയസ്സുകാരനാണ്.അമ്മയുടെ മരണശേഷം ആരുമില്ലാതായ അവൻ അച്ഛനെത്തേടിപ്പോകുകയാണ്.അച്ഛൻ ജോഹർ നടുക്കടലിൽ മീൻപ്പിടുത്തത്തിനായി മരത്തടികൾക്ക് മുകളിൽ ഉയർത്തി നിർത്തിയ ഫിഷിങ് പ്ലാറ്റ്ഫോമി(ജെർമൽ)ന്റെ മേൽനോട്ടക്കാരനാണ്.തന്റെ ഇരുണ്ട ഭൂതകാലം വെളിവാകുമെന്ന ഭയത്താൽ ജോഹർ ജയയെ മകനായി അംഗീകരിക്കുന്നില്ല.മീൻപ്പിടുത്തക്കാർക്കൊപ്പം കഠിനമായ ജോലിയിലേർപ്പ്ടുന്ന ജയ അവരുടെ അവഹേളനങ്ങൾക്കും വിധേയനാകുന്നുണ്ട്. ഒടുവിൽ ഭൂതകാലം പരസ്പരം അവഗണിക്കാനാകാത്തവിധം എത്ര ദ്യഢമായി തങ്ങളെ ഇരുവരേയും ബന്ധിപ്പിച്ചിരിക്കുന്നു എന്നവർ തിരിച്ചറിയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya