ജെ. ചിത്തരഞ്ജൻ
തൊഴിലാളി നേതാവും രാഷ്ട്രീയക്കാരനുമായിരുന്നു ജെ. ചിത്തരഞ്ജൻ (22 ഒക്ടോബർ 1927 - 13 ജൂൺ 2008). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) പ്രമുഖ നേതാക്കളിലൊരാളായിരുന്ന ഇദ്ദേഹം സിപിഐ-യുടെ ട്രേഡ് യൂണിയൻ വിഭാഗമായ എഐടിയുസിയുടെ പ്രസിഡന്റും സംസ്ഥാനത്തെ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു . 1977, 1980,1982 വർഷങ്ങളിൽ ചാത്തന്നൂരുനിന്നും 1987 ൽ പുനലൂരുനിന്നും ചിത്രരഞ്ജൻ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനാർദനൻ ആശാനും മീനാക്ഷി അമ്മയുമായിരുന്നു മാതാപിതാക്കൾ. ഒരു പ്രധാന കോൺഗ്രസ് നേതാവായിരുന്ന അമ്മാവൻ ദിവാകരപ്പണിക്കറുമായുള്ള മത്സരത്തോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചത്. കെ കരുണാകരൻ മന്ത്രിസഭയിൽ ചിത്രരഞ്ജൻ 11.04.1977 മുതൽ 25.04.1977 വരെ പൊതുജനാരോഗ്യ മന്ത്രിയായിരുന്നു.27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി. വീണ്ടും പി കെ വാസുദേവൻ നായർ നേതൃത്വം നൽകിയ മന്ത്രിസഭയിൽ 29.10.1978 മുതൽ 18.11.1978 വരെയും ഇദ്ദേഹം മന്ത്രിയായി തിരഞ്ഞെടുപ്പുകൾ
റഫറൻസുകൾ
|
Portal di Ensiklopedia Dunia