ജേസൺ മോമോവ |
---|
 |
ജനനം | ജോസഫ് ജേസൺ നമക്കേഹ മോമോവ (1979-08-01) ഓഗസ്റ്റ് 1, 1979 (age 46) വയസ്സ്)
|
---|
തൊഴിൽ(s) | നടൻ, മോഡൽ, നിർമ്മാതാവ് |
---|
സജീവ കാലം | 1999–ഇന്നുവരെ |
---|
ജീവിതപങ്കാളി | ലിസ ബോണെറ്റ് (വി. 2017) |
---|
കുട്ടികൾ | 2 |
---|
ഒരു ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമാണ് ജോസഫ് ജേസൺ നമകീഹ മോമോവ (ജനനം: ആഗസ്റ്റ് 1, 1979). സൈനിക സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ (2004-2009) റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ (2011-2012) ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ (2016-ഇതുവരെ) ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അറിയപ്പെടുന്നത്.
2011-ൽ കൊനാൻ ദി ബാർബേറിയൻ എന്ന ചിത്രത്തിൽ ജേസൺ മോമോവ മുഖ്യവേഷം ചെയ്തു. 2016 ൽ ഇറങ്ങിയ ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൻ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിൽ തുടങ്ങി അക്വാമാൻ എന്ന കഥാപാത്രം അവതരിപ്പിച്ചു വരുന്നു. 2017 ചിത്രം ജസ്റ്റിസ് ലീഗ്, 2018 ൽ ഇറങ്ങാനിരിക്കുന്ന ചിത്രം അക്വാമാൻ എന്നിവയിലും ഈ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചു. 2014 ജൂലൈയിൽ പുറത്തിറങ്ങിയ റോഡ് ടു പാലോമ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിച്ച ചലച്ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം മുഖ്യ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
അഭിനയ ജീവിതം
ചലച്ചിത്രം
†
|
Denotes films that have not yet been released
|
ടെലിവിഷൻ
അവലംബം
ബാഹ്യ കണ്ണികൾ