ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ജോർജ്ജ് തിമോത്തി ക്ലൂണി(ജനനം: 6, മേയ്, 1961). മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. രാഷ്ട്രീയം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന ക്ലൂണി, 2008 ജനുവരി 31 മുതൽ ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായി പ്രവർത്തിക്കുന്നു.[1][2][3]
ആദ്യകാല ജീവിതം
നീന ബ്രൂസ് - നിക്ക് ക്ലൂണി ദമ്പതികളുടെ മകനായി കെന്റക്കിയിലെ ലെക്സിംഗ്ടണിൽ ജനിച്ചു.[4][5] പിതാവ് ഒരു ഗെയിം ഷോ അവതാരകനായിരുന്നു. റോമൻ കത്തോലിക്ക വിശ്വാസത്തിൽ വളർന്നു.[6][7][8][9] കെന്റക്കിയിലും ഒഹായോവിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മിഡിൽ സ്കൂൾ കാലഘട്ടത്തിൽ മുഖപേശികളെ തളർത്തുന്ന ബെൽസ് പാൾസി പിടിപെട്ടുവെങ്കിലും ഒരുവർഷത്തിനകം തന്നെ രോഗവിമുക്തനായി. രോഗവും സഹപാഠികളുടെ കളിയാക്കലുമൊക്കെയായി, തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച കാലമായിരുന്നു അത് എന്ന് ജോർജ്ജ് ക്ലൂണി പിന്നീട് അഭിപ്രായപ്പെട്ടു.[10]
പിന്നീട് കെന്റക്കിയിലെ അഗസ്റ്റാ ഹൈസ്കൂളിൽ ചേർന്നു. 1979-81 കാലഘട്ടത്തിൽ നോർത്തേൺ കെന്റക്കി യൂണിവേഴ്സിറ്റിയിൽ ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ മേജർ ചെയ്തു. കുറച്ചുകാലം സിൻസിനാറ്റി യൂണിവേഴ്സിറ്റിയിലും പഠിച്ചുവെങ്കിലും ബിരുദം നേടിയില്ല.[11]
↑King, Larry (February 16, 2006). "CNN LARRY KING LIVE;Interview With George Clooney". CNN. Retrieved May 6, 2010. but claims not to believe in Heaven or Hell and doesn't know if he believes in God. :(George Clooney answers the question about his family strict Catholicism; "Yes, we were Catholic, big time, whole family, whole group")