ജോർജ് മെഴ്സിയർ
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനും മുൻ നിയമസഭാ സാമാജികനുമായിരുന്നു ജോർജ് മെഴ്സിയർ (ജീവിതകാലം: 21 ജൂലൈ 1952 -16 സെപ്റ്റംബർ 2020). പന്ത്രണ്ടാം നിയമസഭയിൽ കോവളം മണ്ഡലത്തേയാണ് ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തനം ആരംഭിച്ച മേഴ്സിയർ, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, കെ.പി.സി.സി. എക്സിക്യൂട്ടീവ്അംഗം, തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ജില്ലാകൗൺസിലംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ഫ്‌ളൈയിങ് ക്ലബിൽ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസൻസും നേടിയിട്ടുണ്ട്. കുടുംബംപയസ് മെഴ്സിയർ, ഐറിസ് ക്ലാര മെഴ്സിയറാണ് മാതാപിതാക്കൾ. പ്രസന്ന കുമാരിയാണ് ഭാര്യ, അരുൺ ജോർജ്, അനൂപ് ജോർജ് എന്നിവരാണ് മക്കൾ[1]. 2020 സെപ്റ്റംബർ 16 ന് കരൾ രോഗബാധയേത്തുടർന്ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു[2]. അവലംബം
|
Portal di Ensiklopedia Dunia