ജ്യോതിമണി
തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ജ്യോതിമണി സെന്നിമല (ജനനം: 9 ഓഗസ്റ്റ് 1975). ചെറുപ്പത്തിൽ തന്നെ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഏതാനും വർഷങ്ങളായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. തമിഴ് , ഹിന്ദി , മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള അറിവ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിലേക്ക് പോകാൻ സഹായിച്ചു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1975 ആഗസ്റ്റ് 9 ന് ജ്യോതിമണി ജനിച്ചു. കരൂർ ജില്ലയിലെ ആരവക്കുറിച്ചിയിലെ തിരുമംഗലത്ത് സെന്നിമലൈ, മുത്തുലക്ഷ്മി എന്നിവരുടെ മകളായാണ് ജനിച്ചത്. [1] അവരുടെ പിതാവ് സെന്നിമല ഒരു കർഷകനായിരുന്നു. ചെറുപ്പത്തിൽ തന്നെ ജ്യോതിമണിയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അവരുടെ അമ്മ മുത്തുലക്ഷ്മിയുടെ പിന്തുണയോടെ, അവർ ഉദുമലൈപ്പേട്ടൈയിലെ ശ്രീ ജി.വി.ജി വിശാലാക്ഷി വനിതാ കോളേജിൽ നിന്നും തന്റെ ബിരുദ പഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിനിടെ കോളേജ് വിദ്യാർത്ഥികളുടെ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ എൻഎസ്എസ് ക്യാമ്പുകളിലും അക്കാലത്ത് ജ്യോതിമണി വളരെ സജീവമായി പങ്കെടുത്തു. കൂടാതെ വിവിധ തരത്തിലുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2006 മുതൽ 2009 വരെ തമിഴ്നാട് സെൻസർ ബോർഡിൽ അംഗമായിരുന്നു. കൊങ്ങ് വെള്ളാളർ എന്ന വിഭാഗത്തിൽ പെട്ട വനിതയാണ് ജ്യോതിമണി. തമിഴ്നാട്ടിലെ ദക്ഷിണജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലും. കൊങ്ങു നാട് എന്നായിരുന്നു തമിഴ്നാടിന്റെ പടിഞ്ഞാറൻ പ്രദേശം അറിയപ്പെട്ടിരുന്നത്. കോയമ്പത്തൂർ , തിരുപ്പൂർ , ഈറോഡ് , കരൂർ , നാമക്കൽ , സേലം , ഒപ്പം വടക്കൻ ഭാഗങ്ങളിൽ ദിണ്ഡിഗൽ ജില്ല അതായത് പഴനി , ഒഡഞ്ചഞ്ചാം , വേദാസുന്ദൂർ , ദിണ്ടുക്കൽ എന്നീ പ്രദേശങ്ങളായിരുന്നു ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത് . തമിഴ്നാട്ടിലെ ധർമ്മപുരി , കൃഷ്ണഗിരി ജില്ലകളിലും കര്ണാടകത്തിലെ ഹിരിയൂറിലും ജ്യോതിമണി ഉൾപ്പെടുന്ന ഈ ജനവിഭാഗം ഇപ്പോൾ താമസിക്കുന്നുണ്ട്. ബിരുദം
രാഷ്ട്രീയ ജീവിതം22 ആം വയസ്സിൽ ജ്യോതിമണി രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. ആദ്യകാലത്ത് ഇന്ത്യൻ യൂത്ത് കോൺഗ്രസിലെ സജീവ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായി അവർ പ്രവർത്തിച്ചിട്ടുണ്ട്. [3] 2006 ൽ അമേരിക്കൻ ഐക്യനാടുകളിൽ വച്ചു നടന്ന യുഎസ് ഏഷ്യ കൌൺസിൽ ഫോർ യങ് പൊളിറ്റിക്കൽ ലീഡേഴ്സ്, 2009 - ൽ മലേഷ്യയിൽ വച്ചു നടന്ന ഏഷ്യൻ യങ് നേതാവിന്റെ സമ്മിറ്റ് എന്നിവിടങ്ങളിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. 2010 - ൽ ഇന്ത്യയിൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ഏഷ്യൻ വനിതാ നേതാക്കളുടെ സംഗമത്തിൽ വൈറ്റൽ - വോയിസ് ഓഫ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [4] 2011-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ പൊതുതിരഞ്ഞെടുപ്പിലും ജ്യോതിമണി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പുകൾമത്സരിച്ചവ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് 20162015 ജൂലൈയിൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അരവകുറിച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനു വേണ്ടി ജ്യോതിമണി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ഇക്കാലയളവിൽ വിവിധങ്ങളായ സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ വിവിധ ജനവിഭാഗങ്ങളുമായി അവർ കൂടിക്കാഴ്ച നടത്തുകയും അവർ ജ്യോതിമണിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുവെങ്കിൽ "മിസ്ഡ് കോൾ" കൊടുക്കക്കണമെന്നും ആവശ്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജ്യോതിമണി കലണ്ടറുകളും ലഘുലേഖകളും നിയോജകമണ്ഡലത്തിൽ വിതരണം ചെയ്തു. ജ്യോതിമണിയുടെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ ഈ തിരഞ്ഞെടുപ്പിന്റെ കാലയളവിൽ അരവക്കുറിച്ചി 2016 എന്ന ഹാഷ്‌ടാഗോടു കൂടി അവർ നിരവധി പോസ്റ്റുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർമാരെ സമീപിക്കുന്നതിനു വേണ്ടി യുവജന ഗ്രൂപ്പുകൾക്കും അവർ രൂപം നൽകിയിരുന്നു. [8] ഈ കാലയളവിനിടയിൽ കോൺഗ്രസ് - ഡി.എം.കെ. സഖ്യം രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 41 സീറ്റുകളിൽ മത്സരിക്കുമെന്നും അവ ഏതൊക്കെയാണെന്ന് പിന്നീട് അറിയിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതോടെ സീറ്റുകൾ ഏതൊക്കെയായിരിക്കുമെന്ന ആകാംക്ഷ വർധിച്ചുവന്നു. എന്നാൽ ഒടുവിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിക്കുകയും അതിൽ അരവക്കുറിച്ചി ഇല്ലാതിരിക്കുകയും ചെയ്തതോടെ ജ്യോതിമണി ഈ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും വേണ്ടിവന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പോലും മത്സരിക്കുമെന്ന് പറയുകയും ചെയ്തു. പക്ഷേ, ഡി.എം.കെ - കോൺഗ്രസ് സഖ്യം ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ വിജയിച്ച അപൂർവം ചില സീറ്റുകളിലൊന്നായിരുന്നു ഇത്. സിറ്റിങ് എംഎൽഎ ആയിരുവിവ കെ.സി.പളാനിസാമി പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായതുകൊണ്ടും ഈ മണ്ഡലം ഡി.എം.കെയ്ക്ക് ലഭിച്ചു. [9] കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം കണക്കിലെടുത്ത് ആരവകുറിചി മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്ന് തന്റെ അനുയായികളുമായുള്ള ഒരു യോഗത്തിനുശേഷം ജ്യോതിമണി പറഞ്ഞു. [10] തെരഞ്ഞെടുപ്പ് 2016 മേയ് 16-നായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. [11] എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ 2016 മേയ് 23-ലേക്ക് മാറ്റുകയും വീണ്ടും 2017 ജൂൺ 13-ലേക്ക് തഞ്ചാവൂർ നിയമസഭാ മണ്ഡലത്തിനോടൊപ്പം തീയതി മാറ്റുകയും ചെയ്തു. [12] ഒടുവിൽ ആരവക്കുറിച്ചിയിലെയും തഞ്ചാവൂർ നിയമസഭാമണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്, കമ്മീഷൻ റദ്ദാക്കുകയാണ് ചെയ്തത്. [13] വഹിച്ച പദവികൾസംസ്ഥാന തലം [1]
ദേശീയ തലത്തിൽ [1]
പുസ്തകങ്ങൾ
പുരസ്കാരങ്ങൾ
പുറം കണ്ണികൾഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia