ടിവിഎസ് എൻടോർക്ക് 125
ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്കൂട്ടറാണ് ടിവിഎസ് എൻടോർക്ക് 125. സ്റ്റെൽത്ത് വിമാനത്തിന്റെ രൂപകൽപ്പനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിൽ ഇതു ലഭ്യമാണ്. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക്, റേസ്. സിംഗിൾ സിലിണ്ടർ, നാല് സ്ട്രോക്ക്, 3 വാൽവ്, 7500 ആർപിഎമ്മിൽ 6.9 കിലോവാട്ട് നൽകുന്നു. മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.2 സെക്കൻഡ് മതിയാകും. കമ്പനിയുടെ കണക്കനുസരിച്ച് സ്കൂട്ടറിന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത ലഭിക്കുന്നു.[1] മൊബൈൽ കണക്റ്റിവിറ്റിയുള്ള ടിവിഎസിന്റെ ആദ്യത്തെ 125 സിസി സ്കൂട്ടറാണിത്. ബ്ലൂടൂത്ത് വഴി മൊബൈലുമായി ഇതു കണക്ട് ചെയ്യാൻ സാധിക്കും.[2] നാവിഗേഷൻ അസിസ്റ്റന്റ്, കോളർ ഐഡി, ടോപ്പ്-സ്പീഡ് റെക്കോർഡർ, ഇൻ-ബിൽറ്റ് ലാപ്-ടൈമർ, റിമൈൻഡർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ലഭിക്കുന്നു. ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ആദ്യമായി എൻടി ആർക്ക് സംവിധാനം ടിവിഎസ് ഇതിനായി 2018 ഫെബ്രുവരിയിൽ ആരംഭിച്ചു.[3] 2020 ൽ ടിവിഎസ് ബിഎസ്-സിക്സ് മലിനീകരണ നിയമം അനുസരിച്ചുള്ള വിഭാഗം എൻടോർക്ക് 125 പുറത്തിറക്കി. പുതിയ ടിവിഎസ് എൻടോർക്ക് 125, 8 കളർ ഓപ്ഷനുകളിലും 3 വേരിയന്റുകളിലും ഇറങ്ങുന്നു.[4][5] അവലംബം
|
Portal di Ensiklopedia Dunia