ടി-സീരീസ്
ഇന്ത്യയിലെ ഒരു സംഗീത കമ്പനിയാണ് സൂപ്പർ കാസറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (SCIL).[1] ഇതിന്റെ സംഗീത ലേബലാണ് ടി-സീരീസ്. ഇതൊരു ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയും ആണ്. സാമ്പ്രാണിത്തിരി, വാഷിംഗ് പൗഡർ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു. സൂപ്പർ കാസറ്റ്സ്, ഗോപാൽ സോപ്പ് ഇൻഡസ്ട്രീസ്, രജനി ഇൻഡസ്ട്രീസ് എന്നിവാണ് കമ്പനിയുടെ ഉപവിഭാഗങ്ങൾ. ചരിത്രംഗുൽഷൻ കുമാറാണ് കമ്പനി സ്ഥാപിച്ചത്.[2] ഇപ്പോൾ മകനായ ഭൂഷൺ കുമാറിന്റെ കീഴിലാണ് കമ്പനി[3] 2000 മാർച്ച് 20നു തും ബിൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രനിർമ്മാണം ആരംഭിച്ചത്.[4] 1984ൽ രവീന്ദ്ര ജെയിൻ സംഗീത സംവിധാനം നിർവഹിച്ച ലല്ലു റാം എന്ന ചലച്ചിത്രത്തിലൂടെയാണ് ടി-സീരീസ് ആദ്യമായി ഗനങ്ങൾ പുറത്തിറക്കിയത്.[5] പിന്നീട് 2009 വരെ കമ്പനി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഓഡിയോ-വീഡിയോ സിസ്റ്റങ്ങളും ടി-സീരീസ് എന്ന് ബ്രാൻഡിൽ നിർമ്മിച്ചിരുന്നു. നിർമ്മിച്ച ചലച്ചിത്രങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia