ടെലിഫോട്ടോ ലെൻസ്![]() വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണു് ടെലിഫോട്ടോ ലെൻസുകൾ. അതായത് ഇതിനു് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം ലെൻസുകൾക്കു് ഫോക്കസ് ദൂരം കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെൻസ് ക്യാമറക്കു മുന്നിൽ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നതു്.[1] പോസിറ്റീവ് ലെൻസ് സംവിധാനവും അതിൽനിന്ന് വളരെ അകലത്തിൽ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെൻസ് സംവിധാനവും ചേർന്ന ഘടനയാണിതിനുള്ളതു്. വർണ സംശോധനം (colour corrrection) ആവശ്യമെങ്കിൽ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കുമ്പോൾ വിരൂപണം (distortion) സംഭവിച്ചാൽ അത് നേരെയാക്കാൻ ബുദ്ധിമുട്ടാണു്. വിവിധതരം ടെലിഫോട്ടോ ലെൻസുകൾപ്രധാനമായും മൂന്നുതരത്തിലുള്ള ടെലിഫോട്ടോ ലെൻസുകൾ നിലവിലുണ്ടു്[2].
അവലംബം
|
Portal di Ensiklopedia Dunia