ട്രൈസെറാടോപ്സ്
വടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ട്രൈസെറാടോപ്സ്. ട്രൈസെറാടോപ്സ് എന്നതൊരു ഗ്രീക്ക് പദമാണ് , അർഥം മൂന്ന് കൊമ്പ് ഉള്ള മുഖം, വാകുകൾ ഇങ്ങനെ τρι എന്നാ മൂന്ന്, κέρας എന്നാ കൊമ്പ്, ωψ എന്നാ മുഖം . റ്റി റക്സ് - റ്റിറാനോസാറസ് റക്സ്, സ്റ്റെഗോസോറസ്, അപാറ്റോസോറസ് എന്നിവയെപ്പോലെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണം, മൂന്ന് കൊമ്പ് ഉള്ള മുഖം എല്ലാം ഇതിനു സഹായിക്കുന്നു. ഇവ മഹാ കേ-ടി വംശനാശത്തിനു മുൻപ് ആവിർഭവിച്ച അവസാന ദിനോസരുകളിൽ ഒന്നാണ്.[1] സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഇവ. ജീവിത കാലംട്രൈസെറാടോപ്സ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 68 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിർണയം. ശരീര ഘടനദിനോസർ ലോകത്തെ അതിഭീമൻ ഗണമല്ലെങ്കിലും ട്രൈസെറാടോപ്സ്‌കൾക്ക് ഏകദേശം 7.9 - 9.0 മീറ്റർ (26 - 29.5 അടി) നീളവും 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 6.1 - 12 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു ![]() ![]() അവലംബം
ഇതും കാണുകകൂടുതൽ വായിക്കാൻ (ട്രൈസെറാടോപ്സ് കുട്ടികൾക്ക്) |
Portal di Ensiklopedia Dunia