ഡയസെപാം
ബെൻസോഡയസപൈൻ വർഗ്ഗത്തിൽ പെടുന്ന ഒരു അലോപ്പതി മരുന്നാണ് ഡയസെപേം. മാനസിക രോഗങ്ങൾക്കും, പിരിമുറുക്കം, പേശികളുടെ സ്പന്ദന തകരാറുകൾ എന്നിവക്കുമുള്ള മരുന്നായ ഡയസെപാം ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളിൽ (കോർ മെഡിസിൻ) പെട്ട ഒന്നാണ്.[2] .[3][4] അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നൽകാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങൾ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിർദ്ദേശിക്കാറുണ്ട്. ലഘു മാനസിക സമ്മർദങ്ങളകറ്റാൻ ഡയസപാം നൽകാറില്ല. ബെൻസോ ഡയസപൈൻ വിഭാഗത്തിലുൾപ്പെടുന്ന ഒരു ക്ഷോഭശമനിയാണിത്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങൾ ഉദ്ദീപിപ്പിക്കുന്ന &gama; അമിനോ ബ്യൂട്ടറിക് അമ്ലത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയാണ് ഈ ഔഷധം ചെയ്യുന്നത്. ഡയസപാം ഉപയോഗിക്കുമ്പോൾ ക്ഷീണം, മയക്കം, പേശികളുടെ ചലനം നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. അതു കൊണ്ട് ഈ ഔഷധം സേവിക്കുമ്പോൾ ആയാസകരവും തികഞ്ഞ മനോജാഗ്രത വേണ്ടതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഗർഭാരംഭത്തിൽ (ആദ്യത്തെ മൂന്നു മാസം) ഈ മരുന്ന് കഴിക്കേണ്ടി വന്നാൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജനന വൈകല്യങ്ങൾ ഉണ്ടാവാനിടയുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾകുറിപ്പുകൾ
|
Portal di Ensiklopedia Dunia