ഡാനിയൽ റാഡ്ക്ലിഫ്
ഡാനിയൽ ജേക്കബ് റാഡ്ക്ലിഫ് (ജനനം ജൂലൈ 23, 1989)[1] ഒരു ഇംഗ്ലീഷ് നടനാണ്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിൽ മുഖ്യ കഥാപാത്രത്തിന്റെ പേരിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത്. ബിബിസി വൺ നിർമിച്ച ഡേവിഡ് കോപ്പർഫീൽഡ് എന്ന ടെലിവിഷൻ ചലച്ചിത്രത്തിൽ പത്ത് വയസ്സുള്ളപ്പോൾ അയാൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2001-ൽ പുറത്തിറങ്ങിയ ദ ടെയിലർ ഓഫ് പനാമയിൽ ചലച്ചിത്ര അഭിനയത്തിനും തുടക്കം കുറിച്ചു. 11-ആം വയസ്സിൽ ആദ്യ ഹാരി പോട്ടർ ചലച്ചിത്രത്തിൽ ഹാരി പോട്ടറുടെ വേഷത്തിൽ അഭിനയിച്ചു. 2011-ൽ എട്ടാമത്തേയും അവസാനത്തേയും സിനിമ റിലീസ് ചെയ്യുന്നതുവരെ പത്തു വർഷക്കാലം ഈ ചലച്ചിത്ര പരമ്പരയിൽ അഭിനയിച്ചു. 2007 ൽ നാടക അഭിനയരംഗത്തും ശ്രദ്ധ ഊന്നിയ റാഡ്ക്ലിഫ് ഇക്വെസ്, ഹൗ ടു സക്സീഡ് ഇൻ ബിസിനസ് വിത്തൗട്ട് റിയലി ട്രൈയിങ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ഹൊറർ ചിത്രം ദ വുമൺ ഇൻ ബ്ലാക്ക്' (2012), കിൽ യുവർ ഡാർലിങ്സ് (2013), സയൻസ് ഫിക്ഷൻ ചിത്രം വിക്ടർ ഫ്രാങ്കെൻസ്റ്റീൻ (2015), കോമഡി ഡ്രാമ സ്വിസ് ആർമി മാൻ (2016), ഹീസ്റ്റ് ത്രില്ലർ ചിത്രം നൗ യു സീ മീ 2 (2016), ത്രില്ലർ ചിത്രം ഇംപീരിയം (2016) എന്നിവയാണ് അദ്ദേഹം അഭിനയിച്ച പുതിയ ചിത്രങ്ങൾ. ഡെമൽസ ഹോസ്പിറ്റീസ് കെയർ ഫോർ ചിൽഡ്രൻ, എൽജിബിറ്റിക്യു യുവാക്കൾക്കിടയിൽ ആത്മഹത്യ തടയാനുള്ള ട്രെവർ പ്രോജക്ട് തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ചെറുപ്പകാലംലണ്ടനിലെ ക്വീൻ ചാർലോട്ട്സ് ആൻഡ് ചെൽസി ഹോസ്പിറ്റലിൽ ആണ് റാഡ്ക്ലിഫ് ജനിച്ചത്.[2] മാർസിയ ജീനൈൻ ഗ്രെഷാം, അലൻ ജോർജ് റാഡ്ക്ലിഫ് എന്നിവരുടെ ഏക സന്താനമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ അമ്മ ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഒരു ജൂത മതസ്ഥയാണ്.[3] അദ്ദേഹത്തിന്റെ പിതാവ് വടക്കൻ അയർലൻഡിലെ ബാൻബ്രിഡ്ജിൽ നിന്നുള്ള തൊഴിലാളിവർഗ കുടുംബത്തിലെ അംഗമായിരുന്നു.[4][5] റാഡ്ക്ലിഫിന്റെ മാതാപിതാക്കൾ ഇരുവരും ചെറുപ്പത്തിൽ അഭിനയിച്ചിരുന്നു.[6][7] അച്ഛൻ ഒരു സാഹിത്യ ഏജന്റുമാണ്. അദ്ദേഹത്തിന്റെ അമ്മ ചലച്ചിത്രങ്ങൾക്കും മറ്റും അഭിനേതാക്കളെ തെരഞ്ഞടുക്കുന്ന ഏജന്റാണ്. അഞ്ചാം വയസ്സിൽ അഭിനയിക്കാനുള്ള തന്റെ മോഹം റാഡ്ക്ലിഫ് പ്രകടിപ്പിച്ചു.[8] 1999 ഡിസംബറിൽ ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് എന്ന നോവൽ ആസ്പദമാക്കി ബിബിസി. വൺ നിർമിച്ച രണ്ടു ഭാഗങ്ങളുള്ള ടെലിവിഷൻ അവതരണത്തിൽ ഡേവിഡ് കോപ്പർഫീൽഡ് എന്ന ബാലന്റെ വേഷം അഭിനയിച്ചു.[9] റാഡ്ക്ലിഫ് സ്കൂൾ, സസെക്സ് ഹൗസ് സ്കൂൾ, സിറ്റി ഓഫ് ലണ്ടൻ സ്കൂൾ എന്നീ മൂന്ന് സ്വതന്ത്ര സ്കൂളുകളിൽ അദ്ദേഹം പഠിച്ചു. ചില വിദ്യാർത്ഥികൾ വിദ്വേഷകരമായി പെരുമാറിയതിനാൽ, ആദ്യ ഹാരി പോട്ടർ സിനിമയുടെ റിലീസിനു ശേഷം റാഡ്ക്ലിഫിന് സ്കൂളിൽ പോകുക പ്രയാസകരമായിരുന്നു.[10] അവലംബം
|
Portal di Ensiklopedia Dunia