ഡെക്സ്ട്രാൻ
ഒരു സങ്കീർണ പോളിസാക്കറൈഡാണ് ഡെക്സ്ട്രാൻ. ല്യൂകോണോസ്റ്റോക്ക് ജനുസിൽപ്പെടുന്ന ബാക്ടീരയങ്ങളാണ് എൻസൈം സംശ്ലേഷണം വഴി സുക്രോസിൽ നിന്ന് ഡെക്സ്ട്രാൻ ഉത്പാദിപ്പിക്കുന്നത്. ഗ്ലൈക്കൊജൻ, അമൈലോപെക്ടിൻ എന്നിവയെപ്പോലെ ഒരു ശാഖിത ഗ്ലൂക്കോസ് പോളിമറാണ് ഡെക്സ്ട്രാൻ. ഡെക്സ്ട്രാനിൽ നിർജല ഗ്ലൂക്കോസ് യൂണിറ്റുകൾ തമ്മിൽ α 1, 6 ബന്ധമാണുള്ളത്. എന്നാൽ ഗ്ലൈക്കൊജനിലും അമൈലോപെക്ടിനിലും α 1, 4; α 1, 3 കണ്ണികളാണുള്ളത് രക്തദ്രാവകം വ്യാപ്തമാക്കാനും പൂർണമായി മാറ്റി പകരം വയ്ക്കാനും ആയി ഡെക്സ്ട്രാൻ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ട്. സു. മ. 75,000 തന്മാത്രാഭാരമുള്ള ഡെക്സ്ട്രാൻ ആണ് ഈ ആവശ്യത്തിനുപയോഗിക്കുന്നത്. ഉയർന്ന തന്മാത്രാഭാരമുള്ള ഡെക്സ്ട്രാൻ (സു. മ. 4,000,000) അമ്ല ജലാപഘടനത്തിന് വിധേയമാക്കുമ്പോൾ പോളിമറിക് ശൃംഖല ഭാഗികമായി വിഘടിച്ച് സ്വീകാര്യമായ തന്മാത്രാ ഭാരമുള്ള ഡെക്സ്ട്രാൻ ലഭിക്കുന്നു. കർശനമായ വ്യവസ്ഥകളനുസരിച്ച് ശുദ്ധീകരിച്ച ശേഷമാണ് രക്തദ്രാവകമായി ഉപയോഗിക്കുന്നത്. രോഗിക്ക് അടിയന്തരമായി രക്തം കൊടുക്കേണ്ടിവരുമ്പോൾ ശരിയായ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു തത്ക്കാല നടപടിയെന്ന നിലയിൽ ഡെക്സ്ട്രാൻ ഞരമ്പുകളിലേക്ക് കുത്തിവയ്ക്കാറുണ്ട്. തന്മാത്രകളെ വലിപ്പത്തിനനുസരിച്ച് വേർതിരിക്കാനുള്ള അരിപ്പ (molecular sieve)യായും ഡെക്സ്ട്രാൻ ഉപയോഗിക്കുന്നു. ഉദാ: പ്രോട്ടീനുകളുടെ ശുദ്ധീകരണം. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia