*Club domestic league appearances and goals, correct as of 18:22, 1 April 2018 (UTC) ‡ National team caps and goals, correct as of 18:22, 1 April 2018 (UTC)
ബാമിഡേൽ ജെർമെയ്ൻ അലീ അഥവാ ഡെലി അലീ (/ dɛli æli / DEL-ee AL-ee; [5] (ജനനം: 11 ഏപ്രിൽ 1996), ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പുർ, ഇംഗ്ലണ്ട് ദേശീയ ഫുട്ബാൾ ടീം എന്നിവക്ക് വേണ്ടി മധ്യനിരയിൽ ആണ് അദ്ദേഹം കളിക്കുന്നത്.
മിൽട്ടൺ കെയിൻസിൽ ജനിച്ച അലീ തന്റെ പതിനൊന്നാം വയസ്സിൽ മിൽട്ടൺ കെയിൻസ് ഡോൺസ് ക്ലബ്ബിന്റെ പരിശീലനകളരിയിൽ ചേർന്നു. അഞ്ചു വർഷത്തിന് ശേഷം, 2012-13 സീസണിൽ, അവരുടെ ഒന്നാംനിര ടീമിൽ അരങ്ങേറി. അടുത്ത രണ്ടരവര്ഷക്കാലം ടീമിന് വേണ്ടി 88 തവണ കളത്തിൽ ഇറങ്ങുകളെയും 24 ഗോളുകൾ നേടുകയും ചെയ്തു. 2015 ഫെബ്രുവരിയിൽ അഞ്ചു ദശലക്ഷം പൗണ്ട് പ്രതിഫലതുകക്ക് അദ്ദേഹം ടോട്ടനം ഹോട്സ്പറിൽ ചേർന്നു. 2015-16, 2016-17 സീസണുകളിൽ അലീ പിഎഫ്എ യങ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2016 ജനുവരിയിൽ അലീ ഗസെറ്റ ഡെല്ലോ സ്പോർട്ട് തയ്യാറാക്കിയ മികച്ച അണ്ടർ 20 കളിക്കാരിൽ എട്ടാം സ്ഥാനം നേടി. അതെ വര്ഷം ഒക്ടോബറിൽ ഫോർഫോർടു ഫുട്ബാൾ മാസിക ലോകഫുട്ബാളിലെ മികച്ച അണ്ടർ 21 കളിക്കാരനായി അലീയെ തെരെഞ്ഞെടുത്തു.
ഇംഗ്ലണ്ട് U17, U18, U19 ടീമുകൾക്ക് വേണ്ടി അലീ കളിച്ചിട്ടുണ്ട്. 2015 ൽ തന്റെ സീനിയർ അരങ്ങേറ്റം പൂർത്തിയാക്കിയ അലീയെ യുവേഫ യൂറോ 2016 ന് തിരഞ്ഞെടുക്കപ്പെട്ടു.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
ക്ലബ്ബ്
Appearances and goals by club, season and competition