ഡൈ‌ഇലക്ട്രികത

ബാഹ്യ വൈദ്യുതമണ്ഡലത്തിന്റെ സാന്നിധ്യത്തിൽ ഒരു അചാലക വസ്തുവിൽ പോസിറ്റീവ് ചാർജുകളും നെഗറ്റീവ് ചാർ‍ജുകളും ഉണ്ടാവുന്നു . സാധാരണ ചാലകങ്ങളെപ്പോലെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഇവയാലുണ്ടാകുന്ന ചാർജു കണങ്ങൾ സഞ്ചരിക്കുകയില്ല. പകരം ബാഹ്യവൈദ്യുത മണ്ടലത്തിന്റെ സാന്നിധ്യത്തിൽ ഇവയിലെ പോസിറ്റീവ് ചാർജുകളും നെഗറ്റീവ് ചാർ‍ജുകളും വിപരീത ദിശയിൽ ഒരു നിശ്ചിത അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഈ പ്രതിഭാസത്തെ ഡൈഇലക്ട്രിക് പോളറൈസേഷൻ(ആംഗലേയം-Dielectric Polarization) എന്നു പറയുന്നു. ഇത്തരം പദാർത്ഥങ്ങളെ ഡൈഇലക്ട്രിക് വസ്തുക്കൾ (ആംഗലേയം -Dielectric)എന്നറിയപ്പെടുലന്നു. ഡൈഇലക്ട്രിക് പോളറൈസേഷൻ കാരണം പോസിറ്റീവ് ചാർജുകൾ വൈദ്യുതി മണ്ഡലത്തിന്റെ ദിശയിലും നെഗറ്റീവ് ചാർ‍ജുകൾ എതിർ ദിശയിലേയ്ക്കുമാണ് നീങ്ങുക. ഇതിനാൽ ആ വസ്തുവിൽ ഒരു ആന്തരിക വൈദ്യുതമണ്ഡലം ഉണ്ടാവുകയും ആ വസ്തുവിൽ ഉണ്ടാകുന്ന വൈദ്യുതമണ്ടലങ്ങളെ റദ്ദാക്കുകയും ചെയ്യുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya