ഡോബർമാൻ പിൻഷർ
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡോബർമാൻ പിൻഷർ. സാധാരണ ഈ ജനുസ്സ് ഡോബർമാൻ എന്നറിയപ്പെടുന്നു. ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. ഒറ്റനോട്ടത്തിൽ
ചരിത്രം1890ൽ ജർമ്മനിയിലെ അപ്ലോഡയിലാണ് ഡോബർമാൻ ജനുസ്സ് ഉരുത്തിരിഞ്ഞത്, ലൂയിസ് ഡോബർമാൻ എന്നയാളായിരുന്നു ശ്രദ്ധാപൂർവമായ പ്രജനനത്തിലൂടെ ഇവയെ സൃഷ്ടിച്ചത്.[1] അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഡോബർമാൻ എന്ന് ഈ നായ ജനുസ്സിന് പേർ ലഭിച്ചത്. പ്രാദേശിക നികുതിപിരിവുകാരനായിരുന്നു ലൂയിസ് ഡോബർമാൻ.അദ്ദേഹത്തിന്റെ ജോലിക്കിടയിൽ പലപ്പോഴും കൊള്ളക്കാരുടെ സാനിധ്യമുള്ള സ്ഥലങളിലൂടെ കടന്നുപോവണമായിരുന്നു,അതു കൊണ്ട് തന്നെ ഒരു സംരക്ഷണ നായയെ അദ്ദേഹത്തിന് ആവശ്യമായിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കുന്ന ജോലിയും ചെയ്തിരുന്ന അദ്ദേഹം അവയിൽ നിന്ന് ഒരു നായ് ജനുസ്സിന്നെ ഉരുത്തിരിച്ചെടുത്തു.ശക്തിയും, വിശ്വസ്തതയും, ബുദ്ധികൂർമ്മതയും, ആക്രമണത്വരയും ഒത്തിണങിയ ഒരു നായജനുസ്സായിരുന്നു ലൂയിസ് ഡോബർമാന്റെ ഉന്നം.[2] അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഡോബർമാൻ ജനുസ്സ് വികസിപ്പിച്ചെടുക്കാൻ ഉപയോഗിച്ച നായജനുസ്സുകൾ ഏതെല്ലാമാണെന്ന് ഇപ്പോഴും വ്യക്തമായി ആർക്കും അറിയില്ല. റോട്ട്‌വൈലർ, തുറിൻജിയൻ ഷെപ്പേർഡ്, ജർമൻ പിൻഷർ, ജർമൻ ഷെപ്പേർഡ്, വെയ്മാർനർ, ഗ്രേറ്റ് ഡേൻ, ഗ്രേ ഹൗണ്ട് എന്നീ ജനുസ്സുകളിൽ നിന്നാണ് എന്നു രേഖകലുണ്ട്.[2] ശരീരപ്രകൃതിഇടത്തരം വലിപ്പമുള്ള നായയാണ് ഡോബർമാൻ പിൻഷർ. പെൺ നായകൾക്ൿ സാധാരണ 24-27 ഇഞ്ച് വരെയും ആൺനായകൾക്ക് 26-28 ഇഞ്ച് വരേയും ഉയരം കാണപ്പെടുന്നു. ഇതുപോലെ പെണ്ണിന് 30-40 കിലോഗ്രാം വരെയും ആണിന് 35-45 കിലോഗ്രാം വരെയും ഭാരം ഉണ്ടാകും. ഈ നായജനുസ്സിന് വിരിഞ്ഞ നെഞ്ചും ശക്തവും ഒതുങ്ങിയതുമായ ശരീരവുമാണുള്ളത്. നായപ്രദർശനങ്ങൾക്കുപയോഗിക്കുന്ന നായകൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഉയരവും ഭാരവുമാണ് ഉണ്ടാവുകയെന്നാലും അതിനേക്കാൾ വലുതും ശക്തിയുള്ളതുമായ ഡോബർമാൻ നായ്ക്കളും ഉണ്ട്. നായപ്രദർശനത്തിനുപയോഗിക്കുന്നവ കൂടുതൽ മെലിഞ്ഞവയും ഒതുക്കമുള്ളവയും ആയിരിക്കും. വലിയ ഡോബർമാൻ നായ്ക്കളെ സാധാരണ കാവൽ നായയായും പൊലീസ് നായയായും ഉപയോഗിക്കുന്നു. നിറം![]() കറുപ്പ് നിറമാണ് ഡോബർമാൻ ജനുസ്സിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. നാലുനിറങ്ങൾ ഡോബർമാൻ ജനുസ്സിൽ കാണപ്പെടുന്നു. അവ കറുപ്പ്, ചോക്ലേറ്റ് ബ്രൗൺ, നീല, ഇസബെല്ല എന്നിവയാണ്. 1994 മുതൽ നീല, ഇസബെല്ല നിറങ്ങൾക്ക് എഫ്.സി.ഐ അംഗീകാരമില്ല. അതു മൂലം ഈ നിറങളിലുള്ള ഡോബർമാൻ നായകളെ നായ്പ്രദർശനങ്ങളിൽ പങ്കെടുപ്പിക്കുന്നില്ല. 1976ൽ ആദ്യത്തെ വെള്ള ഡോബർമാൻ നായ ജനിച്ചു.[3]. പെൺ നായയാണ് ആദ്യം ഉണ്ടായത്. ഈ നായ തുടർന്ന് അതിന്റെ തന്നെ ഒരു കുട്ടിയുമായി ഇണചേർന്ന് വീണ്ടും വെള്ള ഡോബർമാൻ നായക്കുട്ടികളെ ഉല്പ്പദിപ്പിച്ചു. തുടർന്ന് നായവളർത്ത്ലുകാർ ശ്രദ്ധാപൂർവകമായ പ്രജനനത്തിലൂടെ വെളുത്ത ഡോബർമാൻ പിൻഷർ പരമ്പര സൃഷ്ടിച്ചു. വാൽ![]() ഡോബർമാൻ പിൻഷർ വാൽ മുറിക്കൽ പ്രക്രിയക്ക് (ഇംഗ്ലീഷ്:Docking) വിധേയമാക്കുന്ന നായ ജനുസ്സുകളിൽ ഒന്നാണ്. ജനിക്കുമ്പോൾ അവക്ക് നീളമുള്ള വാൽ ഉണ്ടാവും. സാധാരണ നായകളിൽ വാൽ മുറിക്കുന്നത് വാലിന് ഗുരുതരമായ പ്രശ്നങൾ ഉള്ള ജനുസ്സുകളിലും, - ഉദാ:ബുൾ ഡോഗിന്റെ സ്ക്രൂ ടെയിൽ - വാൽ മുറിക്കൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നു എന്നു കരുതുന്ന ജനുസ്സുകളിലുമാണ്. ഡോബർമാൻ ജനുസ്സിൽ വാലിലെ ഒന്നോ രണ്ടോ കശേരുക്കൾ നിർത്തി ബാക്കിഭാഗമോ വാൽ മുഴുവനായുമോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ഡോബർമാൻ ജനുസ്സിന്റെ വാൽ മുറിക്കുന്നത് സൗന്ദര്യ വർദ്ധനത്തിനായാണ്. ഇന്നു പല രാജ്യങ്ങളിലും വാൽ മുറിക്കൾ നിയമപരമായി നിരോധിക്കപ്പെട്ടിരിക്കുന്നു.[4][5] എങ്കിലും ഇന്ത്യയടക്കം ഒരുപാടു രാജ്യങ്ങളിൽ ഇത് നിയമ വിധേയമാണ്. ചെവി![]() ഡോബർമാൻ പിൻഷർ ജനുസ്സിന്റെ ചെവി മുറിച്ച് ഉയർത്തിനിർത്തുന്ന പരിപാടി(Cropping) പലയിടത്തും ഉണ്ട്. പ്രകൃതിദത്തമായ ചെവി വീണുകിടക്കുന്ന തരത്തിലുള്ളതാണ്.പണ്ട് പ്രധാനമായും കാവൽ ജോലിക്കായി ഉപയോഗിച്ചിരുന്നപ്പോൾ ചെവികൾ മുറിച്ച് ഉയർത്തിനിർത്തുന്നത് കേൾവിശക്തി വർദ്ധിപ്പിക്കാനായിരുന്നു. 7 മുതൽ 9 മാസം വരെ പ്രായമുള്ളപ്പോളാണ് ചെവി മുറിക്കൽ നടത്താറ്.ചെവികളുടെ ഒരു ഭാഗം മുറിച്ചുമാറ്റി ചെറിയ വടിക്കഷണങളും തുണിയും ഉപയോഗിച്ച് ചുറ്റിക്കെട്ടി ഉയർത്തിനിർത്തുന്നു. നായ്ക്കുട്ടി വളരുന്നതിനനുസരിച്ച് പിന്നെ ചെവികൾ ചുറ്റിക്കെട്ട് മാറ്റിയാലും ഉയർന്നു തന്നെ നിൽക്കും .12 മാസത്തിനു ശേഷം ഇങ്ങനെ ചെയ്താലും ചെവികൾ ഉയർന്നു നിൽക്കാറില്ല. ഇന്ന് പല നായ് വളർത്തലുകാരും നായകളെ വേദനിപ്പിക്കാൽ ആഗ്രഹിക്കാത്തതുമൂലം ചെവി മുറിക്കാറില്ല. പല രാജ്യങ്ങളും ചെവിമുറിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പെരുമാറ്റവും ഉപയോഗവുംപൊതുവായി ഡോബർമാൻ മാന്യമായ പെരുമാറ്റവും, സ്നേഹവും, വിശ്വസ്തതയും, ബുദ്ധികൂർമ്മതയുമുള്ള ജനുസ്സാണ്. കാവൽനായയായതു കൊണ്ടുതന്നെ ആക്രമണ സ്വഭാവം അവക്കുണ്ട്, പക്ഷെ ഡോബർമാൻ നായകൾ അവയുടെ ഉടമസ്ഥനോ കുടുംബാംഗങ്ങൾക്കോ അവയുടെ തന്നെ ഏതെങ്കിൽലും കൈവശവസ്തുവിനോ അപകടമുണ്ടെന്ന് തോന്നിയാലല്ലാതെ ആക്രമണത്തിനു ഒരുമ്പെടാറില്ല. അമേരിക്കയിലെ ഡീസീസ് കണ്ട്രോൾ സെന്റെരിന്റെ ഗവേഷണപ്രകാരം പിറ്റ് ബുൾ ടെറിയർ,റോട്ട്‌വൈലർ,ജർമൻ ഷെപ്പേർഡ്, അലാസ്കൻ മാലമ്യൂട് തുടങിയ മറ്റു പല നായ് ജനുസ്സുകളേക്കാളും കുറഞ്ഞ ആക്രമണ നിരക്കാണ് ഡോബർമാൻ പിൻഷർ ജനുസ്സിന്റെത്.[6] നായ വളർത്തലുകാരുടെ അനുഭവപ്രകാരം നല്ല വംശശുദ്ധിയുള്ള സാമൂഹികമായി ഇടപഴകാൻ കൂടുതൽ അവസരം ലഭിച്ചിട്ടുള്ള ഡോബർമാൻ നായകൾ വളരെ ശാന്തസ്വഭാവികളും മറ്റു നായകളോടും പൂച്ചകളോടും വരെ ആക്രമണത്വര ഇല്ലാത്തവരുമായിരിയ്ക്കും. ഡോബർമാൻ ജനുസ്സിന്റെ യജമാനനോടുള്ള സംരക്ഷണ മനോഭാവവും, മനുഷ്യരെ ശാരീരികമായി ആക്രമിച്ച് കീഴടക്കാനുള്ള കഴിവും മൂലം സംരക്ഷക നായയായും കാവൽ നായയായും ഇവയെ ഉപയോഗിക്കുന്നു.പൊലീസ് ജോലിയിലും സൈന്യത്തിലും ഇവയെ വളരെ അധികം ഉപയോഗിക്കുന്നുണ്ട്, രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈനിക വിഭാഗമായ മറീനുകൾ ഡോബർമാൻ നായ്ക്കളെ ഉപയോഗിച്ചിരുന്നു. ഗുവാം യുദ്ധത്തിൽ (Battle of Guam) അമേരിക്കൻ സൈന്യത്തിന്റെ മരിച്ച ഡോബർമാൻ നായ്ക്കൾക്കു വേണ്ടി ഗുവാമിൽ ഒരു സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്.[7] ഇങ്ങനത്തെ ജോലികൾക്കുപയോഗിക്കുന്നതു കൊണ്ട് ഭീകരതയുടെ ഒരു പരിവേഷം അടുത്ത കാലം വരെ ഡോബർമാൻ പിൻഷർ ജനുസ്സിനുണ്ടായിരുന്നു. പല ചലച്ചിത്രങ്ങളിലെയും വീഡിയോ ഗെയിമുകളിലേയും അക്രമകാരികളായ ഡോബർമാൻ കഥാപാത്രങ്ങൾ ഇതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ആരോഗ്യംശരാശരി ആരോഗ്യമുള്ള ഡോബർമാൻ ജനുസ്സ് നായയുടെ ആയുസ്സ് 10 വർഷമാണ്. സർവ സാധാരണമായി കാണുന്ന രോഗങൾ ഡൈലേറ്റഡ് കാർഡിയോമയോപ്പതി(dilated cardiomyopathy)[8],വോബ്ലർ രോഗം (wobbler disease)[9], വോൺ വിൽബ്രാൻഡ് രോഗം (von Willebrand's disease)[8] എന്നിവയാണ്. അത്ര സാധാരണമല്ലെങ്കിലും താഴെകൊടുത്തിട്ടുള്ള രോഗങളും ഡോബർമാൻ ജനുസ്സിന് വരാം
അവലംബം
|
Portal di Ensiklopedia Dunia