തമീം ഇക്ബാൽ
ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരനാണ് തമീം ഇക്ബാൽ (ജനനം: 20 മാർച്ച് 1989). ടി20യിലെ മികച്ച സ്കോർ നേടിയത് തമീം ഇക്ബാലാണ്. ജനനംബംഗ്ലാദേശിലെ ചിറ്റഗോങിൽ 1989 മാർച്ച് 20ന് ഇക്ബാൽ ഖാനിന്റെയും നസ്റത്ത് ഇക്ബാലിന്റെയും മകനായി ജനിച്ചു. കരിയറിന്റെ തുടക്കം2006ൽ ശ്രീലങ്കയിൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മികച്ച പ്രകടനം കൊണ്ട് 2007ലെ ലോകകപ്പിൽ കളിച്ചു. ലോകകപിൽ ഇന്ത്യയ്ക്കെതിരെ ഗ്രൂപ്പ് തലത്തിൽ 51 റൺസ് നേടി ടീമിനെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതേവര്ഷം ഡിസംബറിൽ ബിസിബി ഗ്രേഡ് സി കോൺട്രാക്റ്റ് നൽകി. 2009 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ചു.[1] ആ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായി. ആ പരമ്പരയിൽ കൂടുതൽ റൺ നേടിയതും തമിം ആയിരുന്നു(197 റൺസ്). ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ജുനൈദ് സിദ്ധിഖിനോടൊത്ത് 151 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ2010 മാർച്ചിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ തമിം 86 റൺസ് നേടി. ആ മത്സരത്തോടെ വേഗത്തിൽ 1000റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ക്രിക്കറ്റ് താരമായി. അതേ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ ബംഗ്ലാദേശ് തോറ്റെങ്കിലും തമിം 1 സെഞ്ച്വറി നേടി. ഈ പ്രകടനത്താൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശുകാകാരനാണ് തമിം. വൈസ് ക്യാപ്റ്റൻ2010 ഡിസംബറിൽ മുഷ്ഫിക്വർ റഹിമിന് പകരക്കാരനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി. 2011ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ 70 റൺസും അയർലാന്റിനെതിരെ 44 റൺസും ഇംഗ്ലണ്ടിനെതിരെ 38 റൺസും നേടി. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് കളിക്കാരനാണ് തമിം. നോട്ടിങ്ങാംഷെയറിനുവേണ്ടിയാണ് തമിം കളിച്ചത്. 2011ൽ നടന്ന സിംബാവെക്കെതിരായ പരമ്പരയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 31.40 ശരാശരിയിൽ 157 റൺസ് നേടി. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം[2]
ഏകദിന മത്സരങ്ങളിലെ പ്രകടനം[3]
അന്താരാഷ്ട്ര സെഞ്ച്വറികൾടെസ്റ്റ് സെഞ്ച്വറികൾ[4]
ഏകദിന സെഞ്ച്വറികൾ[5]
അവലംബം
|
Portal di Ensiklopedia Dunia