തിങ്കളാഴ്ച നിശ്ചയം
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" സെന്ന ഹെഗ്‌ഡെ രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ ഒരു മലയാളം, ഹാസ്യചലച്ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം.[1] ഈ ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സെന്ന ഹെഗ്‌ഡെ മികച്ച കഥയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തു.[2] "മലയാള സിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ഈ ചിത്രം 25-ാമത് IFFK-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[3] മലയാളത്തിലുള്ള മികച്ച ഫീച്ചർ ഫിലിം ആയി തിങ്കളാഴ്ച നിശ്ചയം 68 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് നേടി.[4]പുഷ്‌കർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കര മല്ലികാർജുനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.[5] ഒക്ടോബർ 29 ന് സോണി ലൈവ് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. കഥാപരിസരംകാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വിജയന്റെ രണ്ടാമത്തെ മകൾ, സുജയുടെ വിവാഹ നിശ്ചയുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. സാമ്പത്തികമായി തകർന്നിരിക്കുന്ന വിജയന്റെ വീട്ടിലേക്ക് കല്യാണ നിശ്ചയവുമായി ബന്ധപ്പെട്ട് അതിഥികൾ വരുന്നതും, നിശ്ചയത്തിന്റെ തലേന്നും, അന്നും സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ വിജയന്റെ വീടിനെ മാത്രം ചുറ്റിപ്പറ്റിയാണു ഈ ചിത്രം കഥ പറയുന്നത്. കഥാപാത്രങ്ങളും അഭിനേതാക്കളും
പുരസ്കാരങ്ങൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia