തിമോത്തി
പൗലോസ് ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ അദ്ദേഹത്തിന്റെ ഒരു സഹായിയും എഫേസൂസിലെ മെത്രാനുമായിരുന്നു വിശുദ്ധ തിമോത്തി. ജീവിതരേഖഏ.ഡി. 17-ൽ ഏഷ്യാമൈനറിൽ ലിസ്ത്രാ എന്ന പ്രദേശത്തു ജനിച്ചു. അമ്മ ഒരു യഹൂദസ്ത്രീയും അച്ഛൻ ഒരു വിജാതീയനുമായിരുന്നതുകൊണ്ട് യഹൂദാചാരമനുസരിച്ച് തിമോത്തി പരിച്ഛേദനം സ്വീകരിച്ചില്ല. പൗലോസു ശ്ലീഹാ ലിസ്ത്രായിൽ ആദ്യം ചെന്നപ്പോൾത്തന്നെ യുവാവായിരുന്ന തിമോത്തിയും അമ്മയും ക്രിസ്തുമതം സ്വീകരിച്ചു. ഏഴുവർഷം കഴിഞ്ഞ് പൗലോസു വീണ്ടും ലിസ്ത്രാ സന്ദർശിച്ചപ്പോൾ തിമോത്തി തപോനിഷ്ഠനും സൽസ്വഭാവിയുമായിട്ടാണ് പരിസരങ്ങളിൽ അറിയപ്പെട്ടിരുന്നതെന്ന് ശ്ലീഹായ്ക്ക് മനസ്സിലായി. സർവ്വഥാ സംപ്രീതനായ പൗലോസ് തിമോത്തിക്കു പുരോഹിത സ്ഥാനത്തിനുള്ള കൈവയ്പു നൽകി. അന്നുമുതൽ അദ്ദേഹം പൗലോസിന്റെ ഒരു സഹചാരിയും വിശ്വസ്ത പ്രവർത്തകനുമായി. വിശുദ്ധ പൗലോസിനോടുകൂടെ തിമോത്തി ഗ്രീസും ഏഷ്യാമൈനറിലെ പല നഗരങ്ങളും സന്ദർശിച്ചു. ശ്ലീഹായുടെ ഒരു സന്ദേശവാഹകനായി പ്രവർത്തിച്ചിട്ടുള്ളതിനു പുറമേ, ചില സഭകളുടെ മന്ദഭക്തിക്ക് പ്രതിവിധിയുണ്ടാക്കാൻ ശ്ലീഹായുടെ നിർദ്ദേശപ്രകാരം തിമോത്തി അത്യന്തം യത്നിച്ചിട്ടുണ്ട്. അവസാനം ശ്ലീഹാ തിമോത്തിയെ എഫേസൂസിലെ മെത്രാനായി നിയമിച്ചു[1]. അങ്ങനെ മെത്രാനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ശ്ലീഹായുടെ രണ്ടു ലേഖനങ്ങൾ ലഭിച്ചത്. ശ്ലീഹാ തിമോത്തിക്കു നൽകിയ ഉപദേശങ്ങളിൽ ഏറ്റവും പ്രധാനമായത് വിശുദ്ധ ഗ്രന്ഥം വായിക്കുക എന്നതാണ്. അതു ദൈവനിവേശിതമാകയാൽ അവരെ പഠിപ്പിക്കാൻ എത്രയും ഉപകാരപ്രദമായിരിക്കുമെന്ന് അപ്പസ്തോലൻ തിമോത്തിയെ ധരിപ്പിച്ചു. 97ആം ആണ്ടിൽ ശ്ലീഹായുടെ ഈ വിശ്വസ്ത ദാസനും രക്തസാക്ഷിത്വമകുടം ചൂടി. അവലംബം
പുറത്തേക്കുള്ള കണ്ണികൾSaint Timothy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ഇതും കാണുക |
Portal di Ensiklopedia Dunia