തിർമിദി
![]() തിർമിദി എന്നറിയപ്പെടുന്ന അബു മൂസാ മുഹമ്മദ് ബിൻ ഈസാ ബിൻ സൗരാഹ് ബിൻ മൂസാ ബിൻ ദഖാക് അൽ സുലാമി അൽ തിർമിദി (824-892)[2] പ്രമുഖ ഇസ്ലാമിക പണ്ഡിതനാണ്. അദ്ദേഹത്തിന്റെ അൽ ജാമി അൽ സഹീഹ് എന്ന ഹദീസ് സമാഹരണം ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇത് സുനൻ അൽ തിർമിദി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജനനവും മരണവും അന്നത്തെ ഇറാന്റെ ഭാഗമായിരുന്ന ഖുറാസാനിലെ തേംസിന്റെ പ്രാന്തപ്രദേശമായ ബാഗ്-ൽ ആയിരുന്നു. ബനൂ സുലൈം ഗോത്രജൻ ആയിരുന്ന തിർമിദി ഇരുപത് വയസ്സു മുതൽ പഠനാർത്ഥം വളരെയധികം യാത്ര ചെയ്തിരുന്നു. കൂഫ, ബസ്ര, ഹിജാസ് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്ന അദ്ദേഹം കുത്തൈബാ ബിൻ സൈദ്, ബുഖാരി, മുസ്ലിം നിഷാപുരി, അബൂ ദാവൂദ് എന്നിവരുമായി ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം തന്റെ ജീവിതകാലത്തെ അവസാന രണ്ടുവർഷം അന്ധനായിരുന്നു. ബുഖാരിയുടെ വിയോഗത്തിൽ മനം നൊന്ത് അമിതമായി കണ്ണീരൊഴുക്കിയതിനാലാണ് അദ്ദേഹത്തിന് അന്ധത ബാധിച്ചതെന്ന് പറയപ്പെടുന്നു. അദ്ദേഹം പ്രാദേശികമായി ഇസാ തിർമിദി , തിർമിദ് ബാബ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. രചനകൾഒൻപത് പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ സുനൻ അൽ തിർമിദി, അൽ ല്ലൽ അൽ കബീർ,ഷമാ'ഇൽ എന്നിവ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ നാലു കൃതികളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
അവലംബം
|
Portal di Ensiklopedia Dunia