തൃപ്പൂണിത്തുറ തീവണ്ടിനിലയം
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന (എൻഎസ്‌ജി 5 കാറ്റഗറി) റെയിൽവേ ടെർമിനലാണ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ (കോഡ്-ടി ആർ ടി ആർ) അഥവാ തൃപ്പൂണിത്തുറ തീവണ്ടിനിലയം. തിരുവനന്തപുരം സെൻട്രലിനും കോട്ടയം വഴി എറണാകുളം ജംഗ്ഷനും ഇടയിലുള്ള റെയിൽ പാതയിലാണ് സ്റ്റേഷൻ നിലകൊള്ളുന്നത്. ചരിത്രംകേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ പണിയുന്ന സമയത്ത്, കൊച്ചി രാജ്യത്തിന്റെ രാജാവായ രാമവർമ്മ പതിനഞ്ചാമൻ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ ആനകളുടെ 14 പൊൻ നെറ്റിപ്പട്ടങ്ങൾ വിറ്റാണ് ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാതയ്ക്കായി ധനശേഖരണം നടത്തിയത് .[1] ദീർഘദൂര-പാസഞ്ചർ തീവണ്ടികൾ കൈകാര്യം ചെയ്യുന്നതിന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളുണ്ട്. പ്രാധാന്യംപ്രമുഖ വ്യവസായങ്ങളായ ഫാക്റ്റ്, കൊച്ചി റിഫൈനറീസ്, ഹിന്ദുസ്ഥാൻ ഓർഗാനിക് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, കാർബൺ ബ്ലാക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപമാണ്. കൊച്ചിയിലെ ഇൻഫർപാർക്ക് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.5 കി.മീ അകലെയാണ്. റെയിൽ ശൃംഖലയുമായി ബന്ധമില്ലാത്ത ഇടുക്കി ജില്ലയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശന കേന്ദ്രമാണ് തൃപ്പൂണിത്തുറയും ആലുവയും. മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തൻകുരിശ്, തിരുവാങ്കുളം, മരട്, കുണ്ടന്നൂർ, ചോറ്റാനിക്കര എന്നിവിടങ്ങളിലേക്ക് പോകുന്ന ആളുകൾക്ക് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏകദേശം ആറു കിലോമീറ്റർ അകലെയാണ്.[2] സേവനങ്ങൾ
പാസഞ്ചർ ട്രെയിനുകൾ
ഇതും കാണുക
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia