തൃപ്രയാർ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് തൃപ്രയാർ. തൃശ്ശൂർ നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, ഗുരുവായൂർ-കൊടുങ്ങല്ലൂർ ദേശീയപാതയുടെ (ദേശീയപാത 17) മദ്ധ്യത്തിലായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ തൃപ്രയാർ ക്ഷേത്രം ഇവിടെയാണ്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു. പേരിനു പിന്നിൽ
ചരിത്രംതൃപ്രയാർ ക്ഷേത്രം പണ്ട് സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂർ സുൽത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി. ഭൂമിശാസ്ത്രംതൃപ്രയാർ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെയാണ് തൃപ്രയാർ. ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്നും കാട്ടൂർ, ചുലൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ തൃപ്രയാർ എത്താം. കൊടുങ്ങല്ലൂർ പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഇതും കൂടി കാണുക
അവലംബം
Triprayar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia