ദാഗ്ദ![]() യുദ്ധവും ഇന്ദ്രജാലവുമായി ബന്ധിപ്പിച്ചു പരാമർശിക്കപ്പെടുന്ന ഒരു ഐറിഷ് ദേവനാണ് ദാഗ്ദ. ഐറിഷ് ഐതിഹ്യങ്ങളിൽ ഈ ദേവന് നാല് പേരുകൾ നൽകിക്കാണുന്നു:
ഫ്രാൻസിൽ പുരാതനകാലത്ത് ആരാധിക്കപ്പെട്ടിരുന്ന ജൂപ്പിറ്റർ ദേവനുമായി ദാഗ്ദയ്ക്കു സാമ്യമുണ്ട്. ഒഗ്മ (Oghma) എന്ന ദേവൻ ദാഗ്ദയുടെ സഹോദരൻ ആണെന്നാണ് വിശ്വാസം. ഇവർ ഇരട്ടകളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഋഗ്വേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മിത്ര-വരുണ സങ്കല്പവുമായി ഇതിനു സാമ്യമുണ്ട്. ദാഗ്ദയ്ക്ക് ബ്രിഗിദ് (Brighid) എന്ന പുത്രിയും ഓയ് ൻഗസ് (Oenghus) എന്ന പുത്രനും ഉണ്ടായിരുന്നതായിട്ടാണ് ഐതിഹ്യം. പഞ്ചഭൂതങ്ങളുടെയും അധിപനായ ദാഗ്ദ, സൗഹൃദത്തിന്റെയും ഉടമ്പടികളുടെയും സമയത്തിന്റെയുമെല്ലാം ദേവനായാണ് ക്രിസ്തുമതത്തിനുമുമ്പ് അറിയപ്പെട്ടിരുന്നത്. ഐറിഷ് ഐതിഹ്യം പകർത്തിയെഴുതിയ എഴുത്തുകാർ പിൽക്കാലത്ത് ദാഗ്ദയെ അയർലൻഡിന്റെ രാജാവായി ചിത്രീകരിക്കുകയുണ്ടായി. യൊകൈദ് എന്ന പേരാണ് ദാഗ്ദയ്ക്ക് ഇവർ കൂടുതലായും ഉപയോഗിച്ചുകാണുന്നത്. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia