ദി ഡോൾഫിൻസ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2014ൽ പുറത്തിറങ്ങിയ ഒരു മലയാള കോമഡി ചലച്ചിത്രമാണ് ദി ഡോൾഫിൻസ്. ദീപൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അനൂപ് മേനോനാണ് കഥയും തിരക്കഥയും ഒരുക്കിയത്. സുദീപ് കാരാട്ട് നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘന രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥാസാരംഡോൾഫിൻസ് ബാറിന്റെ ഉടമയായ പണയമുട്ടം സുര, ബാറുടമ എന്ന ഇമേജിനപ്പുറം സമൂഹത്തിൽ തന്നെ ആളുകൾ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. സുരയുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നതോടെ ഐശ്വര്യവും ഭാഗ്യവും കടന്നു വരുമെന്ന് ജ്യോതിഷി പ്രവചിക്കുന്നു. സുര ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിലും മറ്റൊരു സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങനെയിരിക്കെ സുരയുടെ ഭൂതകാലവുമായി ബന്ധമുള്ള ഒരു കൊലപാതകം സംഭവിക്കുന്നു.[1] [2] [3] അഭിനേതാക്കൾ
അവലംബം
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia