ദൃശ്യം
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം.[2] ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.[3] ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും,ലോക്ക് ഡൗണിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാം എന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. തുടർന്ന്, ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' 2021 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടി ആയി റിലീസ് ചെയ്തു. കഥാസംഗ്രഹംഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ). ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ). മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ പ്രമേയം. അഭിനേതാക്കൾ
നിർമ്മാണംമെമ്മറീസ് എന്ന ചിത്രത്തിനു മുമ്പ് തന്നെ ജിത്തു ജോസഫ് ദൃശ്യത്തിന്റെ രചന നിർവഹിച്ചിരുന്നു. അദ്ദേഹം പറയുന്നു, "മൈ ബോസിന്റെ പ്രഖ്യാപനത്തിനും ചിത്രീകരണത്തിനുമിടയിലായാണ് ഞാൻ ദൃശ്യം എഴുതിയത്".[4] സംവിധായകന്റെ മുൻചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ദൃശ്യം. അദ്ദേഹം പറയുന്നു, "വ്യത്യസ്ത ചിത്രങ്ങൾക്ക് വ്യത്യസ്ത പരിചരണമാണ് വേണ്ടത്. മെമ്മറീസ് എന്ന ചിത്രത്തിനു വേണ്ടി ഞാൻ കുറേയധികം കഠിനാദ്ധ്വാനം ചെയ്തു എന്തെന്നാൽ ആ ചിത്രത്തിൽ ധാരാളം ട്വിസ്റ്റുകളും ടേണുകളും ഉണ്ടായിരുന്നതോടൊപ്പം ചിത്രത്തിന്റെ വിഷയം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നുമായിരുന്നു. എന്നാൽ ദൃശ്യം എന്നത് പ്രത്യേക പ്രയത്നങ്ങൾ എടുക്കേണ്ടതില്ലാത്ത പൂർണ്ണമായും തിരക്കഥയിൽ അധിഷ്ഠിതമായ ചിത്രമാണ്. പൂർണ്ണമായും തിരക്കഥയിൽ നിന്നുകൊണ്ട് ചിത്രീകരിച്ചതിനാൽ, അദ്ധ്വാനം കൂടാതെ ചിത്രീകരണം പൂർത്തീകരിക്കാൻ കഴിഞ്ഞു."[4] മറ്റ് ഭാഷകളിലെ പതിപ്പുകൾദൃശ്യം പല ഭാഷകളിലേക്ക് പുനർനിർമ്മിച്ചു. ചിത്രത്തിന്റെ ഇന്ത്യൻ റീമേക്ക് അവകാശം ₹ 15.5 കോടിക്ക് വിറ്റു.[5] എല്ലാ പതിപ്പുകളും വിജയകരമായിരുന്നു. [6] [7]
സിനിമയുടെ രണ്ടാം ഭാഗംദൃശ്യം സിനിമയുടെ വിജയത്തിനു ശേഷം കഥയുടെ തുടർച്ചയായ ദൃശ്യം 2 എന്ന സിനിമ 2021ൽ പുറത്തിറങ്ങി. ദൃശ്യം 2 കോവിഡ്-19 രോഗത്തിൻ്റെ വ്യാപനത്തിൻ്റെ കാരണത്താൽ തിയറ്റർ റിലീസ് ഉണ്ടായില്ല. ആമസോൺ പ്രൈം വിഡിയോ എന്ന ഒ.ടി.ടി സംവിധാനത്തിലൂടെയാണ് പ്രദർശനത്തിനെത്തിയത്. ഇതു കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia