ദ ആർട്ടിസ്റ്റ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" മിഷേൽ ഹസനാവിഷ്യസ് സംവിധാനം ചെയ്ത് ജീൻ ഡ്യൂജാറിൻ, ബെറനീസ് ബീജോ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് 2011 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രം ആണ് ദ ആർട്ടിസ്റ്റ് .[1] 1927 നും 1932 നും ഇടയിൽ ഹോളിവുഡിൽ വെച്ചാണ് കഥ ഒരു നിശ്ശബ്ദ സിനിമാ നടന്റെയും ഉയർന്നു വരുന്ന അഭിനേത്രിയൂടെയും ബന്ധത്തിന്റെ കഥ പറയുന്നതോടൊപ്പം ശബ്ദ ചലച്ചിത്രങ്ങൾ ആവിർഭവിച്ചതോടെ നിശ്ശബ്ദ ചലച്ചിത്രങ്ങൾക്കു സംഭവിച്ച ജനപ്രീതിക്കുറവിന്റെയും അതുവഴി സിനിമാ ചരിത്രത്തിന്റെയും തന്നെ കഥ പറയുന്നു.ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തിട്ടുള്ള ഈ ചിത്രത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളും ബാക്ഗ്രൗണ്ട് മ്യൂസിക് മാറ്റി നിർത്തിയാൽ നിശ്ശബ്ദവും ആണ്. ആസ്വാദകരുടെയും നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു ചിത്രമാണിത്. ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ച 2011-ലെ കാൻ ഫെസ്റ്റിവലിൽ ഡ്യൂജാറിൻ ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം നേടി. 84-ആം അക്കാദമി പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ അടക്കം അഞ്ചു പുരസ്കാരങ്ങൾ ഈ ചിത്രം നേടി[2]. പ്രമേയംനിശ്ശബ്ദ സിനിമാ അഭിനേതാവായ മുതിർന്ന വ്യക്തിയും പ്രശസ്തയായി വരുന്ന ഒരു യുവ അഭിനേത്രിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം .നിശ്ശബ്ദസിനിമയുടെ പിന്മാറ്റവും ശബ്ദസിനിമയുടെ കടന്നു വരവും സംഭവിച്ച ഒരു കാലമാണ് സിനിമയുടെ പശ്ചാത്തലം . അവാർഡുകൾപുറത്തിറങ്ങിയത് മുതൽ സിനിമ ഒട്ടേറെ അഭിനന്ദനങ്ങൾ നിരൂപകരുടെ ഭാഗത്ത് നിന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചു.നായകനായി അഭിനയിച്ച ജീൻ ദുജർദിനു 2011 ലെ കാൻ ഫിലിം ഫെസ്റിവലിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു.65 ആം ബ്രിട്ടീഷ് ഫിലിം അക്കാദമി അവാർഡിൽ ഏഴെണ്ണം ഈ സിനിമ കരസ്ഥമാക്കി.മികച്ച സിനിമ,മികച്ച നടൻ ,മികച്ച തിരക്കഥ ,മികച്ച ചായാഗ്രഹണം ,മികച്ച കോസ്ട്യൂം എന്നിവയാണ് നേടിയത് [3][4]. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia