നപാസ്കിയാക്, അലാസ്ക
നപാസ്കിയാക്ക് (Napaskiaq in Central Alaskan Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ൽ 390 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസനുസരിച്ച് 405 ആയി ഉയർന്നിരുന്നു. ഭൂമിശാസ്ത്രംനപാസ്കിയാകിന്റെ അക്ഷാംശ രേഖാംശങ്ങൾ 60°42′25″N 161°45′39″W / 60.706929°N 161.760961°W ആണ്.[5] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ കരഭാഗവും ജലഭാഗവും ചേർന്നുള്ള ആകെ വിസ്തൃതി 3.8 ചതുരശ്ര മൈലാണ് (9.8 ചതുരശ്ര കിലോമീറ്റർ). അതിൽ 3.5 ചതുരശ്ര മൈൽ (9.1 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) അതായത് 9.14 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. ജനസംഖ്യാശാസ്ത്രംസംയോജിപ്പിക്കപ്പെടാത്ത "നാപ്പാസ്കിയാഗമുട്ട്" ഇൻയൂട്ട് ഗ്രാമമായാണ് നപാസ്കിയാക്ക് ആദ്യമായി 1880 ലെ യു.എസ്. സെൻസസിൽ പ്രത്യക്ഷപ്പെട്ടത്.[6] ഗ്രാമത്തിലെ ആകെയുള്ള196 അധിവാസികളും ഇൻയൂട്ട് വംശജരായിരുന്നു.[7]
അവലംബം
|
Portal di Ensiklopedia Dunia