നായർസാബ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രമാണ് നായർ സാബ്. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിബർട്ടി പ്രൊഡക്ഷൻസ് നിർമ്മാണം ചെയ്ത ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ്, ഷിബു ചക്രവർത്തി എന്നിവർ ചേർന്നാണ്. വൻ വിജയം നേടിയ മമ്മൂട്ടിയുടെ 'ന്യൂ ഡൽഹി ' എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രമായിരുന്നു ഇത്. ഇരുനൂറോളം ദിവസമാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണ ചുമതല പി കെ ആർ പിള്ളയായിരുന്നു. എന്നാൽ മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ 'ചിത്രം' എന്ന സിനിമയും നിർമ്മിക്കുന്നതിനുള്ള തിരക്ക് മൂലം 'നായർ സാബ്' ലിബർട്ടി പ്രൊഡക്ഷന്സിന്റെ ബാനറിലേ ലിബർട്ടി ബഷീറിന് വിൽക്കുകയായിരുന്നു. അഭിനേതാക്കൾ
സംഗീതംഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia