നാഷണൽ സിറ്റി, അമേരിക്കൻ ഐക്യനാടുകളിൽകാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ സാൻ ഡിയേഗോ കൗണ്ടിയിൽ, സാൻ ഡിയോഗോ മെട്രോപോളിറ്റൻ പ്രദേശത്തിൻറെ തെക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 54,260 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,582 ആയി വർദ്ധിച്ചിരുന്നു. സാൻ ഡിയേഗോ കൗണ്ടിയിലെ രണ്ടാമത്തെ ഏറ്റവും പഴയ നഗരമാണ് നാഷണൽ സിറ്റി.[8]
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 7.3 ചതുരശ്ര മൈൽ (19 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) പ്രദേശം (20.17 ശതമാനം) ജലം ഉൾക്കൊള്ളുന്നതുമാണ്.