നാൻ പ്രവിശ്യ
നാൻ പ്രവിശ്യ (Thai: น่าน, pronounced [nâːn]) തായ്ലാന്റിലെ വടക്കൻ പ്രവിശ്യകളിലൊന്നാണ്. ഉത്തരാദിത്, ഫ്രായെ, ഫയാവോ എന്നിവ ഇതിന്റെ അയൽ പ്രവിശ്യകളായി നിലകൊള്ളുന്നു. ഈ പ്രവിശ്യയുടെ വടക്കുകിഴക്കൻ അതിർത്തികൾ ലാവോസിലെ സൈന്യാബുലിയാണ്. ഭൂമിശാസ്ത്രം![]() വിദൂരസ്ഥമായ നാൻ നദീതടത്തിൽ സ്ഥിതിചെയ്യുന്ന ഈ ഭൂഭാഗത്തെ വലയംചെയ്ത് നിബിഢ വനങ്ങൾ നിറഞ്ഞ മലനിരകളും പടിഞ്ഞാറൻ ദിക്കിൽ ഫ്ലുവെങ് ശ്രേണിയും കിഴക്കുഭാഗത്ത് ലുവാംഗ് പ്രബാംഗ് ശ്രേണിയുമാണുള്ളത്.[1] ഈ പ്രദേശത്തെ ഏറ്റവും ഉയരമേറിയ പ്രദേശം ഏകദേശം 2,079 മീറ്ററോളം ഉയരമുള്ളതും ബോ ക്ലൂയേ ജില്ലയിൽ നാൻ നഗരത്തിന് വടക്കുകിഴക്കായി, ലാവോസുമായുള്ള അതിർത്തിയിലേയ്ക്കുകൂടി വ്യാപിച്ചുകിടക്കുന്ന ഫൂ ഖേ ആണ്.[2] കാലാവസ്ഥനാൻ പ്രവിശ്യയിൽ ഒരു ഉഷ്ണമേഖല സാവന്ന കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വ്യതിയാനം Aw അനുസരിച്ച്) അനുഭവപ്പെടാറുള്ളത്. ഇവിടുത്തെ ശീതകാലം തികച്ചും വരണ്ടതും ഉണങ്ങിയതും വളരെ ചൂടുള്ളതുമാണ്. ഏപ്രിൽ മാസംവരെ താപനില ഉയർന്നുകൊണ്ടിരിക്കുകയും വളരെ ചൂടുള്ള ഇത് പ്രതിദിനം പരമാവധി 37.0 ° C (98.6 ° F) വരെയായി ഉയരുന്നതുമാണ്. ഏപ്രിൽ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലത്താണ് ഈ പ്രദേശത്തെ മൺസൂൺ കാലം. ഇക്കാലത്ത് ഈ പ്രദേശത്ത്ം കനത്ത മഴയും പകൽസമയത്ത് തണുപ്പും അനുഭവപ്പെടുന്നതോടൊപ്പം രാത്രികാലങ്ങളിൽ ഉഷ്ണവും അനുഭവപ്പെടുന്നു. ചരിത്രം![]() നൂറ്റാണ്ടുകളോളം നാൻ പ്രവിശ്യ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്നുവെങ്കിലും ഈ പ്രദേശത്തിന്റെ വിദൂരസ്ഥമായ നിലനിൽപ്പു കാരണമായി മറ്റു രാജ്യങ്ങളുമായി ചുരുക്കം ചില ബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മ്യേയാങ് നഗരത്തെ (വരണാഗര എന്നും അറിയപ്പെടുന്നു) ചുറ്റിപ്പറ്റിയുള്ള ആദ്യ സാമ്രാജ്യം നിലവിൽവന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ഇവിടുത്ത ഭരണകർത്താക്കളായിരുന്ന ഫുക്കാ രാജവംശം വിയെന്റിയെൻ നഗരത്തിന്റെ സ്ഥാപകരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ എത്തിച്ചേരുന്നതിനേക്കാൾ എളുപ്പത്തിൽ തെക്കുനിന്ന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സുസാധ്യമായതിനാൽ ഇത് സുഖോതൈ രാജ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ രാജ്യത്തിൻറെ തലസ്ഥാനം നാനിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ, സുഖോദായി വംശത്തിന്റെ അധികാരം ക്ഷയിച്ചപ്പോൾ അത് ലന്നാതായി സാമ്രാജ്യത്തിന്റെ ഒരു സാമന്ത രാജ്യമായി മാറി. 1443 ൽ നാൻ രാജ്യത്തെ രാജാവായിരുന്ന കായെൻ താവോ അയൽപ്രദേശമായിരുന്ന ഫോയാവോ പിടിച്ചടക്കാൻ ഒരു പദ്ധതി തയ്യാറാക്കി. യുദ്ധ സാഹചര്യമില്ലായിരുന്നിട്ടുകൂടി തിലോകരാജ് രാജാവിനോട് വിയറ്റ്നാം പട്ടാളക്കാരെ നേരിടാൻ സഹായം ആവശ്യപ്പെട്ടു. കായാൻ താവോ, ഫയോവയുടെ രാജാവിനെ വധിച്ചുവെങ്കിലും തിലോകരാജിന്റെ സൈന്യം പിന്നീട് നാൻ ആക്രമിക്കുകയും 1449 ൽ അത് പിടിച്ചെടുക്കുകയും ചെയ്തു. ലന്നാതായ് ബർമൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ, നാൻ പ്രദേശം സ്വയം സ്വതന്ത്രമാകാൻ നിഷ്ഫലമായ പല ശ്രമങ്ങളും നടത്തിയിരുന്നു.1714 ൽ ഈ പ്രദേശം ബർമീസ് ഭരണിലേയ്ക്കു വീണു.1788-ൽ ബർമ്മയിലെ ഭരണാധികാരികൾ ഇവിടെനിന്നു തുരത്തപ്പെട്ടു. അപ്പോൾ സിയാമിൽനിന്നുള്ള പുതിയ ഭരണാധികാരികളെ നാനിന് അംഗീകരിക്കേണ്ടി വന്നു. 1893 ൽ പാക്നാം പ്രതിസന്ധിക്ക് ശേഷം സിയാം, കിഴക്കൻ നാനിന്റെ വലിയൊരു ഭാഗം ഫ്രഞ്ച് ഇന്തോചൈനയ്ക്ക് നൽകേണ്ട സാഹചര്യമുണ്ടായി. 1899-ൽ മുയേയാങ് നാൻ പ്രദേശം സർക്കിളായ (മൊൻതോൺ) തവാൻ ചിയാങ് നൂവേയയുടെ (വടക്കുപടിഞ്ഞാറൻ സർക്കിൾ) ഭാഗമായി.[3] 1916 ൽ വടക്കുപടിഞ്ഞാറൻ സർക്കിൾ വിഭജിക്കപ്പെടുകയും നാൻ മഹാരാറ്റ് സർക്കിളിലേയ്ക്കു നിർണ്ണയിക്കപ്പെടുകയും ചെയ്തു.[4] 1932 ൽ സർക്കിളുകൾ നിർത്തലാക്കിയപ്പോൾ നാൻ ഉൾപ്പെടെയുള്ള പ്രവിശ്യകൾ സയാമിന്റെ ഉന്നതതലത്തിലുള്ള ഉപവിഭാഗങ്ങളായിത്തീർന്നു. 1980-കളുടെ തുടക്കത്തിൽ പിടിച്ചുപറിക്കാരും അതുപോലെതന്നെ തായ്ലൻഡിലെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (PLAT) ഗറില്ലകളും പ്രവിശ്യയുടെ ഒരു വലിയ പ്രശ്നമായിരുന്നു. ഇവർ രായ്ക്കുരാമാനം പതിവായി ഹൈവേ നിർമ്മാണം നശിപ്പിക്കുന്നതിൽ ഉത്സുകരായിരുന്നു. സൈന്യത്തിന്റെ സഹായത്തോടെയും കൂടുതൽ സുസ്ഥിരമായ രാഷ്ട്രീയ സംവിധാനത്തിലൂടെയും പ്രവിശ്യ ഗണ്യമായി മെച്ചപ്പെട്ടുവെങ്കിലും വിദൂരസ്ഥമായി നിലനിൽക്കുന്നതും തികച്ചും ഗ്രാമീണവുമായി മേഖലയാണിത്. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia