നിക്കോളായ് ഗമാലേയ![]() നിക്കോളായ് ഫ്യോഡോറോവിച്ച് ഗമാലേയ (ജീവിതകാലം: 17 ഫെബ്രുവരി 1859 [O.S. 5 ഫെബ്രുവരി] - 29 മാർച്ച് 1949) മൈക്രോബയോളജിയിലും വാക്സിൻ ഗവേഷണത്തിലും സുപ്രധാന പങ്കുവഹിച്ച റഷ്യൻ, സോവിയറ്റ് വൈദ്യനും ശാസ്ത്രജ്ഞനുമായിരുന്നു. ജീവിതരേഖറഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഒഡെസയിലാണ് ഗമാലേയ ജനിച്ചത്. 1880 ൽ ഒഡെസയിലെ നോവോറോസിസ്കി സർവ്വകലാശാലയിൽനിന്നും (ഇപ്പോൾ ഒഡെസ സർവ്വകലാശാല) നിന്നും 1883 ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് മിലിറ്ററി മെഡിക്കൽ അക്കാദമിയിൽനിന്നുമായി (ഇപ്പോൾ എസ്.എം. കിറോവ് മിലിട്ടറി മെഡിക്കൽ അക്കാദമി) ബിരുദം നേടി. 1886-ൽ ഫ്രാൻസിൽ ലൂയി പാസ്ചറിന്റെ ലബോറട്ടറിയിൽ ഗമാലേയ ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം ലൂയി പാസ്ചറിന്റെ മാതൃക പിന്തുടർന്ന് അദ്ദേഹം റാബിസ് വാക്സിനേഷൻ പഠനത്തിനും കന്നുകാലികളെ ബാധിക്കുന്ന പ്ലേഗ്, കോളറ എന്നിവ നേരിടുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനും ഉമിനീർ പരിശോധനയിലൂടെ ക്ഷയരോഗ നിർണ്ണയം നടത്തുന്നതിനും ആന്ത്രാക്സ് വാക്സിനുകൾ തയ്യാറാക്കുന്നതിനുമായി ഒഡെസ ബാക്ടീരിയോളജിക്കൽ സ്റ്റേഷൻ സംഘടിപ്പിക്കുന്നതിൽ ഇല്യ മെക്നിക്കോവിനോടൊപ്പം ചേർന്നു പ്രവർത്തിച്ചു.[1] റഷ്യയിലെ ആദ്യത്തെ ബാക്ടീരിയോളജി നിരീക്ഷണ കേന്ദ്രമായി ഒഡെസ ബാക്ടീരിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാറി. മോശം സൗകര്യങ്ങളിലും മതിയായ സ്റ്റാഫുകളുടെ അഭാവത്തിലും റാബിസ് വാക്സിനേഷൻ ഏറ്റവും ഫലപ്രദമായി കണ്ടുപിടിക്കുന്നതിൽ ഇവിടെയുള്ള ശാസ്ത്രജ്ഞർക്ക് വിജയിക്കാൻ കഴിഞ്ഞു.[2] കൊല്ലപ്പെട്ട സൂക്ഷ്‌മാണുവിനെ കോളറ വിരുദ്ധ വാക്‌സിനുകളിൽ ഉപയോഗിക്കാനുള്ള ഗമാലേയയുടെ നിർദ്ദേശം പിന്നീട് വ്യാപകമായി പ്രയോഗിക്കപ്പെട്ടു.[3] കീവ് (1886), യെക്കാറ്റെറിനോസ്ലാവ് (1897), ചെർനിഗോവ് (1897) എന്നിവിടങ്ങളിലും സമാനമായ സ്റ്റേഷനുകൾ താമസിയാതെ സ്ഥാപിക്കപ്പെട്ടു.[4] അവലംബം
|
Portal di Ensiklopedia Dunia