നിക്ടാജിനേസീ
ഒരു സസ്യകുടുംബം ആണ് നിക്ടാജിനേസീ. ഓഷധികളും കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉൾപ്പെടുന്ന ഈ കുടുംബത്തിൽ 28 ജീനസ്സുകളിലായി 250-ലധികം സ്പീഷീസുണ്ട്. ഇതിൽ 60 സ്പീഷീസുള്ള മിറാബിലിസ് (നാലുമണിച്ചെടി) ആണ് ഏറ്റവും വലിയ ജീനസ്സ്. 14 ജീനസ്സുകൾക്ക് ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഇതിലെ അംഗങ്ങൾ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് വ്യാപകമായി കണ്ടുവരുന്നത്. നിക്ടാജിനേസീ കുടുംബത്തിലെ സസ്യങ്ങൾക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നുമില്ല. ആകർഷകങ്ങളായ പുഷ്പങ്ങളുള്ളതിനാൽ നിക്ടാജിനേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ബോഗൻവില്ലയും നാലുമണിച്ചെടിയും പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നു. തഴുതാമ ഔഷധ സസ്യമാണ്. സവിശേഷതഇലകൾ സരളം; സമ്മുഖമായി വിന്യസിച്ചിരിക്കുന്നു; അനുപർണങ്ങളില്ല. സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ചിലയിനങ്ങളിൽ ആൺ-പെൺ പുഷ്പങ്ങൾ വെവ്വേറെ ചെടികളിലാണുണ്ടാവുക; ചിലയിനങ്ങൾ ദ്വിലിംഗിയാണ്. പുഷ്പങ്ങൾക്ക് കടും നിറത്തിലുള്ള സഹപത്രകങ്ങളുണ്ടായിരിക്കും. പരിദളപുടം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കയിനങ്ങൾക്കും ദളങ്ങളില്ല. 1-30 കേസരങ്ങളുണ്ടായിരിക്കും. വർത്തിക സരളവും കനം കുറഞ്ഞതുമാണ്. മിക്കയിനങ്ങളിലും കായ്കൾ ഒരു വിത്ത് മാത്രമുള്ള അച്ഛിന്നഫലമാണ്. കായ്കൾ പലപ്പോഴും ചിരസ്ഥായിയായ പരിദളപുടങ്ങൾകൊണ്ട് ആവൃതമായിരിക്കും. ഇത് വിത്തു വിതരണത്തെ സഹായിക്കുന്നു. അവലംബം
ബാഹ്യ ലിങ്കുകൾNyctaginaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ നിക്ടാജിനേസീ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia