കേരളത്തിന്റെ കേരളത്തിന്റെ 21-ാം ഗവർണർ ആയിരുന്നു നിഖിൽ കുമാർ (ജനനം :15 ജൂലൈ 1941). 2009 ഒക്ടോബർ മുതൽ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ടിക്കവെയാണ് കേരള ഗവർണറായി നിയമിക്കപ്പെടുന്നത്. 2013 മാർച് 23 നാണ് കേരളത്തിൽ ചുമതലയേറ്റത്[1]. പതിനാലാം ലോക്സഭയിൽ (2004-2009) ബിഹാറിലെഔറംഗാബാദിൽ നിന്നുള്ള എം.പി.യുമായിരുന്നു നിഖിൽ കുമാർ.[2]
1963 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നിഖിൽ കുമാർ മുൻ ഡൽഹി പോലീസ് കമ്മീഷണറായിരുന്നു. ഐ.ടി.ബി.പി യുടെയും എൻ.എസ്.ജി.യുടെയും ഡയറക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ശ്യാമാസിങ്ങ് ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്.[4]
കാർഷികമേഖലയിലെ ഉൽപ്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതി രൂപീകരിച്ച ഗവർണർമാരുടെ സമിതിയിൽ അംഗമായിരുന്നു.[5]