നവീനമായ മാധ്യമങ്ങളും ശൈലികളും ഉപയോഗപ്പെടുത്തി കലാ പ്രവർത്തനം നടത്തുന്ന കലാകാരനാണ് നിഖിൽ ചോപ്ര. ന്യൂയോർക്കിലെ പെർഫോർമ (2008); 53-ാമത് വെനീസ് ബിനാലെ (2009); യോകോഹാമ ട്രൈനാലെ (2008) എന്നിവിടങ്ങളിലും നിഖിൽ പങ്കെടുത്തിട്ടുണ്ട്. കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുന്ന ആറാമത് പതിപ്പിന്റെ ക്യൂറേറ്റർമാരാണ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും അദ്ദേഹത്തിന്റെ ടീമായ എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസും. ലൈവ് ആർട്ട്, നാടകം, പെയിന്റിംഗ്, ഫോട്ടോഗ്രാഫി, ശിൽപം, ഇൻസ്റ്റാളേഷനുകൾ എന്നിവയിലാണ്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ.
ജീവിതരേഖ
ഗോവയിലാണ് ചോപ്ര താമസിക്കുന്നതും ജോലി ചെയ്യുന്നതും. 2005 മുതൽ ഈ കലാകാരൻ ആഗോളതലത്തിൽ പ്രദർശനങ്ങളും പ്രകടനങ്ങളും നടത്തിവരുന്നു. പ്രധാനപ്പെട്ട സോളോ, ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കാളിയായിട്ടുണ്ട്.
കൊച്ചി-മുസിരിസ് ബിനാലെ
നിഖിൽ ചോപ്രയും മരിയോയും പ്രഭാഷണത്തിൽ കൊല്ലം 2025.
കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുന്ന ആറാമത് പതിപ്പിന്റെ ക്യൂറേറ്റർമാരാണ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും അദ്ദേഹത്തിന്റെ ടീമായ എച്ച്എച്ച് ആർട്ട് സ്‌പെയ്‌സസും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തീയതികളും ക്യൂറേറ്ററെയും പ്രഖ്യാപിച്ചു.
നിഖിൽ ചോപ്ര
പ്രദർശനങ്ങൾ
വൺ വാട്ടർ, മെനി ലാൻഡ്സ്
ഗ്രോപിയസ് ബാവോ ബെർലിൻ, ജർമ്മനി (2023)
ലാൻഡ്സ്, വാട്ടേഴ്സ്, ആൻഡ് സ്കൈസ്, ദി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക്, യുഎസ്എ (2019)
ഫയർ വാട്ടർ, സെക്കൻഡ് യിഞ്ചുവാൻ ബിനാലെ, ചൈന (2018)
ഡ്രോയിംഗ് എ ലൈൻ ത്രൂ ലാൻഡ്സ്കേപ്പ്
ഡോക്യുമെന്റ 14 ഏഥൻസ്
ഗ്രീസ് & കാസ്സൽ, ജർമ്മനി (2017)
ബ്ലാക്കനിംഗ് VI, മ്യൂസിയം ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രി, മാഞ്ചസ്റ്റർ, യുകെ (2017)
ഭൈരവ്, ന്യൂ ആർട്ട് എക്സ്ചേഞ്ച്, നോട്ടിംഗ്ഹാം, യുകെ (2017)
ദി ബ്ലാക്ക് പേൾ: ദി സിറ്റി ഫ്രം ദി റിവർ, ആൽക്കെമി, സൗത്ത്ബാങ്ക് സെന്റർ, ലണ്ടൻ, യുകെ (2016)
ലാ പെർല നെഗ്ര, ലാ ബിനാലി ഡി ഹബാന, ഹവാന, ക്യൂബ (2016)
യൂസ് ലൈക്ക് വാട്ടർ, ഷാർജ ബിനാലിയൽ 12 (2015)
ഗിവ് മി യുവർ ബ്ലഡ് ആന്റ് ഐ വിൽ ഗിവ് യു ഫ്രീഡം, സിംഗപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഫോർ ദി ആർട്സ് (2014)
ഇൻസൈഡ് ഔട്ട്, ഗാലേറിയ കോണ്ടിനുവ, സാൻ ഗിമിഗ്നാനോ, ഇറ്റലി (2012)
യോഗ് രാജ് ചിത്രകാർ: മെമ്മറി ഡ്രോയിംഗ് എക്സ്, ചാറ്റർജി & ലാൽ, മുംബൈ, ഭാവു ദാജി ലാഡ് മ്യൂസിയം, മുംബൈ (2010)