നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി![]() കെ. പി. എ. സി യുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. തോപ്പിൽ ഭാസി രചിച്ച ഈ നാടകം എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി ഒ. എൻ. വി കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ചത് ജി. ദേവരാജനുമാണ്.[1] നാടകരചനാ സമയത്ത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പിൽ ഭാസി, സോമൻ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. 1950 -ൽ ആരംഭിച്ച കെ.പി.എ.സി യുടെ രണ്ടാമത്തെ നാടകമായിരുന്നു "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി." എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്. ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"യുടെ ആദ്യ പ്രദർശനം നടന്നത്. പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു[2]. ചരിത്രം![]() ![]() 1952 ഡിസം 6ന് കൊല്ലം ചവറ തട്ടാശ്ശേരിയിലായിരുന്നു ആദ്യവേദി.[3] 1953 മാർച്ചിൽ ഗവണ്മെൻറ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ 2 മാസത്തിനു ശേഷം നിരോധനം നീക്കി. തുടർന്ന് ഏകദേശം ആറായിരത്തിലധികം വേദികളിൽ നാടകം പ്രദർശിക്കപ്പെട്ടു. കേരളസമൂഹത്തിന്റെ രാഷ്ട്രീയ മനസ്സ് നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ നാടകത്തിനു സാധിച്ചു. കഥഇന്ത്യയിലെ മറ്റിടങ്ങളിൽ എന്നപോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയർന്നജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാൾ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോൾ നാടകം അവസാനിക്കുന്നു. സിനിമയിൽനസീറിനെയും, ഷീലയെയും നായികാനായകന്മാരാക്കി 1970ൽ തോപ്പിൽഭാസി തന്നെ ഇതേ പേരിൽ സിനിമയെടുത്തു. അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia