നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം
അന്താരാഷ്ട്ര തലത്തിലും അസോസിയേഷൻ തലത്തിലും നെതർലന്റ്സിനെ പ്രധിനിധാനം ചെയ്യുന്ന ടീമാണ് നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം. കെ.ൻ. വി.ബി എന്ന് അറിയപ്പെടുന്ന റോയൽ നെതർലന്റ്സ് ഫുട്ബോൾ അസോസിയേഷൻ ആണ് ടീമിന്റെ നിയന്ത്രണം. ഹെറ്റ് നെതർലന്റ്സ് എൽഫ്റ്റാൽ (ദ ഡച്ച് ഇലവൻ), ഒറാഞ്ഞേ (ഓറഞ്ച്) എന്നീ പേരുകളിൽ ആണ് ടീം നാട്ടിൽ അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ലോകകപ്പ് ഫൈനലുകൾ കളിച്ച ടീം എന്ന റെക്കോർഡ് ഡച്ച് ടീമിനുണ്ട്. 1974, 1978 പിന്നെ 2010 ലോകകപ്പ് ഫൈനലുകളിൽ അവർ യഥാക്രമം വെസ്റ്റ് ജർമനി, അർജന്റീന പിന്നെ സ്പെയിൻ എന്നിവരോട് പരാജയപ്പെട്ടു. 1988 -ൽ യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ് വിജയിച്ചു. ടോട്ടൽ ഫുട്ബോൾ എന്നയറിയപ്പെടുന്ന ഫുട്ബോൾ കേളി ശൈലിയുടെ ഉപജ്ഞാതാക്കൾ ആണ് ഡച്ച് ടീം. ഡച്ച് ക്ലബ്ബായ അയാക്സ് പരീക്ഷിച്ച ഈ ശൈലി നയിച്ചത് പ്ലേമേക്കർ യോഹാൻ ക്രൈഫും ദേശീയ ടീം കോച്ച് റൈനസ് മൈക്കിൾസുമായിരുന്നു. ടോട്ടൽ ഫുട്ബോൾ ശൈലിയുടെ ചുവട് പിടിച്ചു ഡച്ച് ടീം വലിയ മുന്നേറ്റങ്ങൾ നടത്തി. 1974, 1978 എന്നീ വർഷങ്ങളിൽ തുടർച്ചയായി രണ്ടു തവണ ലോകകപ്പ് ഫൈനൽ കളിക്കാൻ യോഗ്യത നേടി. 1974 -ൽ നെതർലന്റ്സ് ടീം രണ്ടാം ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെയും അർജന്റീനയെയും പരാജയപ്പെടുത്തി, ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തി. എന്നിരുന്നാലും, ഫൈനലിൽ ജർമനിയോട് ആദ്യം ലീഡ് നേടിയ ശേഷവും പരാജയപ്പെട്ടു. 1978 -ൽ വീണ്ടും അവർ ഫൈനലിൽ എത്തി, പക്ഷെ ഇത്തവണ ആതിഥേയരായ അർജന്റീനയോട് പരാജയപ്പെട്ടു. ചരിത്രംആരംഭം: 1905-19691905 ഏപ്രിൽ 30 ന് നെതർലാൻഡ്‌സ് ബെൽജിയത്തിനെതിരെ ആന്റ്‌വെർപ്പിൽ അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ അഞ്ച് അംഗ കമ്മീഷനാണ് കളിക്കാരെ തിരഞ്ഞെടുത്തത്. 90 മിനിറ്റിനുശേഷം സ്കോർ 1–1 ആയിരുന്നു, ഓവർടൈമിലേക്ക് നീണ്ട മത്സരത്തിൽ ഡച്ച് ടീമിനുവേണ്ടി എഡ്ഡി ഡി നെവ് മൂന്ന് തവണ ഗോൾ നേടി, മത്സരം 4–1 ന് നെതർലാൻഡ്‌സ് വിജയിച്ചു. 1908 ൽ ലണ്ടനിൽ നടന്ന നടന്ന സമ്മർ ഒളിമ്പിക്സിൽ നെതർലാൻഡ്‌സ് അവരുടെ ആദ്യ ഔദ്യോഗിക ടൂർണമെന്റിൽ പങ്കെടുത്തു. സെമിഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനോട് തോറ്റതിന് ശേഷം നെതർലാൻഡ്‌സിന് വെങ്കല മെഡൽ ലഭിച്ചു, വെങ്കല മെഡൽ മത്സരത്തിൽ അവർ സ്വീഡനെ 2-0 ന് പരാജയപ്പെടുത്തി. 1912 ലും 1920 ലും നടന്ന ഒളിമ്പിക് ഗെയിംസിൽ ഡച്ചുകാർ വെങ്കല മെഡൽ നേടി. 1924 ൽ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ റൊമാനിയയ്ക്കും അയർലൻഡിനുമെതിരെ ജയിച്ച ഡച്ചുകാർ സെമി ഫൈനലിൽ എത്തി. സെമി ഫൈനലിൽ 2-1 ന് പരാജയപ്പെട്ട അവർ, നാലാം തവണയും ഫൈനൽ കാണാതെ പുറത്താക്കപ്പെട്ടു. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അവർ സ്വീഡനോട് പരാജയപ്പെട്ടു. 1928 ൽ, സ്വന്തം നാട്ടിൽ വെച്ചുനടന്ന സമ്മർ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ പുറത്തായതിനുശേഷം, അവർ 1930 ൽ ആദ്യത്തെ ലോകകപ്പ് യൂറോപ്പിൽ നിന്ന് തെക്കേ അമേരിക്കയിലേക്കുള്ള യാത്രാ ചെലവ് കാരണം ഒഴിവാക്കി. 1934 ൽ നടന്ന ഫിഫ ലോകകപ്പിലാണ് ടീം ആദ്യമായി കളിച്ചത്, ആദ്യ മത്സരത്തിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിട്ടു. കിക്ക് സ്മിറ്റ് ആണ് ലോകകപ്പിൽ നെതർലൻഡിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ റൗണ്ടിൽ സ്വിറ്റ്സർലൻഡിനോട് 3–2ന് പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായി. 1938 ലെ ലോകകപ്പിൽ ചെക്കോസ്ലോവാക്യയ്‌ക്കെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, 1970 കൾക്ക് മുമ്പ് ഡച്ചുകാർ രണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ: 1948 ഗ്രേറ്റ് ബ്രിട്ടനിലെ സമ്മർ ഒളിമ്പിക്സ്, 1952 ലെ ഫിൻലാന്റിലെ സമ്മർ ഒളിമ്പിക്സ്. 1948-ൽ ആതിഥേയരോടും 1952-ൽ ബ്രസീലിനോടും അവർ പരാജയപ്പെട്ടു. കളിക്കാർനിലവിലെ ടീംThe following 30 players are in the preliminary squad for the matches against USA and Spain on 26 and 29 March 2020, respectively.[7]
സമീപകാലത്തു ടീമിൽ ഉൾപ്പെട്ടവർThe following players have been called up for the team in the last 12 months.
അവലംബം
|
Portal di Ensiklopedia Dunia