കംബോഡിയയിലെ മുൻ രാജാവായിരുന്നു നൊറോഡോം സിഹാനൂക് (31 ഒക്ടോബർ 2012 - 15 ഒക്ടോബർ 2012). നിലവിലെ രാജാവായ നൊറോഡോം സിഹാമണിയുടെ പിതാവാണ്. ചലച്ചിത്രകാരനും കവിയും സംഗീതജ്ഞനുമായിരുന്നു.[1] കംബോഡിയയുടെ സ്വാതന്ത്ര്യത്തിന്റെ പിതാവായാണ് സിഹാനൂക് അറിയപ്പെടുന്നത്.കംബോഡിയയുടെ പ്രസിഡന്റായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2]
ജീവിതരേഖ
ഫ്രഞ്ച് വാഴ്ചയ്ക്കുകീഴിലായിരുന്ന കംബോഡിയയിൽനൊരോദം സുരാമൃത് രാജാവിന്റെ മകനായി 1922-ലാണ് സിഹാനൂക് ജനിച്ചത്. 1941-ൽ ഫ്രാൻസ് സിഹാനൂക്കിനെ കംബോഡിയൻ രാജാവായി അവരോധിച്ചു. സിഹാനൂക് തങ്ങൾക്കു വിധേയനായി പ്രവർത്തിക്കുമെന്ന് കരുതിയാണ് പിതാവിനെ മറികടന്ന് അദ്ദേഹത്തെ രാജാവാക്കിയത്. എന്നാൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ പ്രചാരണം നടത്തുകയും 1953-ൽ രക്തച്ചൊരിച്ചിലില്ലാതെ അതു നേടിയെടുക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം പിതാവിനുവേണ്ടി രാജപദം ഒഴിഞ്ഞു. 1960-ൽ പിതാവിന്റെ മരണശേഷമാണ് വീണ്ടും രാജാവായത്.
1955ൽ സിഹാനൂക്കിന് രാജ്യം വിട്ടുപോകേണ്ടിവന്നു. രാജ്യം ശീതയുദ്ധത്തിന്റെ ചുഴിലിയലകപ്പെട്ടതിനെത്തുടർന്ന് 1970-ൽ യു.എസ്. പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ സിഹാനൂക് സ്ഥാനഭ്രഷ്ടനായി. ചൈനയിലേക്ക് പലായനം ചെയ്തു. മാവോവാദി പ്രസ്ഥാനമായ 'ഖമർ റൂഷു' മായി ധാരണയുണ്ടാക്കിയത് ഇതേത്തുടർന്നാണ്. സംഘടന കംബോഡിയയിൽ അധികാരം പിടിച്ചെടുത്തപ്പോൾ സിഹാനൂക്കിനെ രാജാവാക്കിയെങ്കിലും പിന്നീട് തടവിലാക്കി. അദ്ദേഹത്തിന്റെ 14 മക്കളിൽ അഞ്ചു പേരെ ഭരണകൂടം വധിച്ചു. രണ്ടുലക്ഷത്തോളം പേരാണ് നാലു കൊല്ലത്തെ 'ഖമർ റൂഷ്' ഭരണകാലത്ത് കംബോഡിയയിൽ കൊല്ലപ്പെട്ടത്. 1975 ൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കമ്യൂണിസ്റ്റ് ഭരണകൂടമായ ഖമർ റൂഷ് 1979 വരെ നീണ്ട ഭരണകാലത്തിനിടയിൽ രണ്ട് ദശലക്ഷത്തോളം പൗരന്മാരെ കൊന്നൊടുക്കി. 1979-ൽ 'ഖമർ റൂഷി'നെ പുറത്താക്കി വിയറ്റ്‌നാമീസ് സൈന്യം കംബോഡിയയുടെ ഭരണം പിടിച്ചു. വീണ്ടും ചൈനയിലേക്കുപോയ സിഹാനൂക് 13 വർഷം അവിടെ ജീവിച്ചു. 1991-ൽ വിയറ്റ്‌നാമീസ്‌സേന പിൻവാങ്ങിയശേഷം രാജ്യത്തു മടങ്ങിയെത്തുകയും രാജാവായി 1993-ൽ വീണ്ടും സ്ഥാനമേൽക്കുകയും ചെയ്തു. മകനും ഇപ്പോഴത്തെ രാജാവുമായ നൊരോദം സിഹാമണിക്കുവേണ്ടി 2004-ൽ രാജപദവിയൊഴിഞ്ഞു.[3].
ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളായ മാവോ സേ തുങ്, ഷൂ എൻലായ്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു സിഹാനൂക്. 1956-ലും 1963-ലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
അർബുദവും വാർദ്ധക്യസഹജമായ അസുഖങ്ങളും ബാധിച്ച് വർഷങ്ങളായി ബെയ്ജിങ്ങിൽ ചികിത്സയിലായിരുന്ന സിഹാനൂക് 2012 ൽ അന്തരിച്ചു.
കൃതികൾ
The position of Cambodia in a dangerous world San Francisco : Asia Foundation, 1958
Speech delivered by His Royal Highness Prince Norodom Sihanouk, President of the Council of Ministers on the occasion of the inauguration of the Khmer-American Friendship Highway Phnom-Penh, 1959
Ideal, purpose and duties of the Khmer Royal Socialist Youth; interpretation and commentary of the statute of the K. R. S. Y., [N.p., c.1960s
Address of H.R.H. Norodom Sihanouk, Chief of State of Cambodia [at the] conference of heads of state or government of non-aligned countries. New York: Permanent Mission of Cambodia to the United Nations 1961
Address of H.R.H. Prince Norodom Sihanouk, Chief of State of Cambodia to the Asia Society. New York: Permanent Mission of Cambodia to the United Nations 1961
Address at the sixteenth session of the General Assembly of the United Nations New York: Permanent Mission of Cambodia to the United Nations 1961
Articles published in "Realités cambodgiennes" 22 June – 27 July 1962. Washington, D. C., Royal Cambodian Embassy 1961
Speech by Prince Norodom Sihanouk, Head of State, at the opening of the sixth Asian Conference organized by the Society of Friends. [Phnom-Penh] Information 1962
Open letter to the international press Phnom Penh: Imprimerie du Ministere de L'Information, 1964
Interview with Prince Sihanouk. with William Worthy Phnom Penh: The Ministry of Information, 1965
Are we "false neutrals"?: editorial in Kambuja review no. 16; 15 July 1966 Phnom Phen: Head of State's Cabinet, 1966
The failure experienced by the United States in their dealings with the "Third World," viewed in the light of Cambodia's own experience, Phnom Penh? 1968
Brief notes on national construction in Cambodia Phnom Penh : Impr. Sangkum Reastr Niyum, 1969
Prince Norodom Sihanouk of Cambodia talks to Americans, Sept.–Oct. 1970. [n. p., 1970
Message to American friends by Prince Norodom Sihanouk of Cambodia. [n. p., 1970
Letter of Samdech Norodom Sihanouk, Head of State of Cambodia, to their majesties and their excellencies the heads of government of non-aligned countries. [n. p., 1970
പിൽക്കാലത്തു ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനങ്ങളിലൊന്നായിത്തീർന്ന 'ഖമർ റൂഷു'മായി ഒരു ഘട്ടത്തിലുണ്ടാക്കിയ രാഷ്ട്രീയ ധാരണയുടെ പേരിൽ അദ്ദേഹം ഏറേ വിമർശനവിധേയനായിട്ടുണ്ട്.