നോം, അലാസ്ക
നോം (/ˈnoʊm/, Siqnazuaq in Iñupiaq) നോം സെൻസസ് മേഖലയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു അസംഘടിത ബറോയിലുള്ള പട്ടണമാണ്. ചരിത്രംനോം പട്ടണത്തിൻറെ കീർത്തിയ്ക്കു പ്രധാന കാരണം ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച ഗോൾഡ് റഷാണ്. ആ സമയം പട്ടണത്തിലെ ജനസംഖ്യ ഏകദേശം 20,000 ത്തിനു മുകളിലായി വർദ്ധിച്ചു. ഇപ്പോഴും സ്വർണ്ണശേഖരവു ഖനനവുമുണ്ടെങ്കിലും ഗോൾഡ് റഷിൻറെ കാലത്തേതുപോലെ സ്വർണ്ണം നദീതീരത്തു നിന്നോ തുറസായ സ്ഥലത്തുനിന്നോ സുലഭമായി ലഭിക്കുന്നത് പഴങ്കഥ മാത്രമാണ്. സിവാർഡ് ഉപദ്വീപിന്റെ അറ്റത്ത്, ബെറിംഗ് കടലിലേയ്ക്ക് അഭിമുഖമായിരിക്കുന്ന നോം സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഒരു ഫസ്റ്റ് ക്ലാസ് പട്ടണമായ നോം ഗോൾഡ് റഷിന്റ കാലത്ത് ആളുകള് കൂട്ടം കൂട്ടമായി സ്വർണ്ണം തിരഞ്ഞെത്തി. ആങ്കറേജിൽ നിന്ന് 90 മിനിട്ട് വിമാനയാത്ര നടത്തി നോമിൽ എത്തിച്ചേരാന് സാധിക്കുന്നതാണ്. ഒരിക്കൽ നോം ഇന്നു കാണുന്നതിനേക്കാൾ 10 തവണ വലിപ്പമുള്ള ഒരു പട്ടണമായിരുന്ന എന്നതു വിശ്വസക്കാൻ പ്രയാസമായിരിക്കും. പഴയ ഖനന മേഖലകളും റെയിൽ റോഡുകളും ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട് മഞ്ഞുമൂടിക്കിടക്കുന്നു. ഗതാഗത മാർഗ്ഗങ്ങൾഇടിറ്ററോഡ് നടത്താരയിലൂടെയല്ലാതെ നോമിലേയ്ക്കു പ്രവേശിക്കാനുള്ള ഏകവഴി നോം എയർപോർട്ട് മാത്രമാണ്. നോമിലെ മറ്റു റോഡുകൾ അലാസ്കയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്നില്ല. നോം എയർപോർട്ടിൽ നിന്ന് ആങ്കറേജ് പട്ടണത്തിലേയ്ക്കും ഫെയർബാങ്ക്സ് പട്ടണത്തിലേയ്ക്കും അലാസ്കയിലെ മറ്റു ചെറു പ്രദേശങ്ങളിലേയ്ക്കും സർവ്വീസുകളുണ്ട്. അവലംബം
|
Portal di Ensiklopedia Dunia