ന്യൂയോർക്ക് മെഡിക്കൽ കോളേജ്
ന്യൂയോർക്ക് മെഡിക്കൽ കോളേജ് (NYMC അല്ലെങ്കിൽ ന്യൂയോർക്ക് മെഡ്) ന്യൂയോർക്കിലെ വൽഹല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബയോമെഡിക്കൽ ഹെൽത്ത് സയൻസസ് സർവ്വകലാശാലയാണ്. 1860 ൽ സ്ഥാപിതമായ ഇത് ടൂറോ കോളേജിലെയും യൂണിവേഴ്സിറ്റി സിസ്റ്റത്തിലെയും അംഗമാണ്. NYMC അതിലെ സ്കൂൾ ഓഫ് മെഡിസിൻ (SOM), ദ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബേസിക് മെഡിക്കൽ സയൻസസ് (GSBMS), സ്കൂൾ ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് പ്രാക്ടീസ് (SHSP) എന്നീ മൂന്ന് സ്കൂളുകളിലൂടെ നൂതന ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആകെ എൻറോൾമെന്റ് 1,660 വിദ്യാർത്ഥികളാണ് (774 മെഡിക്കൽ വിദ്യാർത്ഥികളടക്കം). ഇതു കൂടാതെ 800 താമസക്കാരും ക്ലിനിക്കൽ ഫെലോകളുമുണ്ട്. ന്യൂയോർക്ക് മെഡിക്കൽ കോളജിൽ 1,350 മുഴുവൻ സമയ ഫാക്കൽറ്റി അംഗങ്ങളും 1,450 പാർട്ട് ടൈം, വോളണ്ടറി ഫാക്കൽറ്റികളും ജോലി ചെയ്യുന്നു. മെഡിക്കൽ പ്രാക്ടീസ്, ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ, പൊതുജനാരോഗ്യം, ടീച്ചിംഗ് ആന്റ് റിസർച്ച് എന്നീ മേഖലകളിൽ 12,000 പൂർവ്വ വിദ്യാർത്ഥികൾ സജീവമാണ്. 2011 മുതൽ ടൂറോ കോളേജിന്റെയും സർവ്വകലാശാല വ്യവസ്ഥയുടേയും ഭാഗമായ ന്യൂയോർക്ക് മെഡിക്കൽ കോളേജ് ഏകദേശം 600 ഏക്കർ വിസ്തൃതിയുള്ള ഒരു നഗരപ്രാന്ത പ്രദേശത്തെ കാമ്പസിൽ അക്കാദമിക് മെഡിക്കൽ സെന്റർ, വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്റർ (ഡബ്ല്യുഎംസി), മരിയ ഫാരെറി ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവയോടെ സ്ഥിതി ചെയ്യുന്നു. ന്യൂയോർക്ക് മെഡിക്കൽ കോളജിലെ പല ഫാക്കൽറ്റികളും വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിൽ രോഗി പരിചരണം, പഠിപ്പിക്കൽ, ഗവേഷണം എന്നിവ നടത്തുന്നു. യോർക്കവില്ലെയുടെ അയൽപക്കത്തും മൻഹാട്ടനിലെ കിഴക്കൻ ഹാർലെമിലുമായി സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് മെഡിക്കൽ കോളേജിന്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലായ മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സെന്റർ 1875 ൽ സ്ഥാപിതമായതു മുതൽ NYMC യുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആശുപത്രിയും ഒരു സ്വകാര്യ മെഡിക്കൽ സ്കൂളും തമ്മിലുള്ള ഏറ്റവും പഴയ പങ്കാളിത്തത്തെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പൽ ആശുപത്രിയും ആരോഗ്യസംരക്ഷണ സംവിധാനവുമായ ന്യൂയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ കോർപ്പറേഷന്റെ (HHC) ഭാഗമാണ് മെട്രോപൊളിറ്റൻ. ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട്, പടിഞ്ഞാറൻ വിർജീനിയ എന്നിവിടങ്ങളിലെ 20 ലധികം അനുബന്ധ ആശുപത്രികളുടെ ഒരു ശൃംഖലയുള്ള NYMC യുടെ ആശുപത്രി ശൃംഖലകളിൽ വലിയ നഗര ക്ലിനിക്കുകൾ, ചെറിയ നഗരപ്രാന്ത ക്ലിനിക്കുകൾ, ഉൾനാടൻ മെഡിക്കൽ സെന്ററുകൾ, ഹൈടെക് പ്രാദേശിക തൃതീയ പരിചരണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതോടൊപ്പം വൈവിധ്യമാർന്ന ക്ലിനിക്കൽ പരിശീലന അവസരങ്ങളും നൽകുന്നു. ആദ്യ സെമസ്റ്ററിൽ 59 വിദ്യാർത്ഥികളും 8 പ്രൊഫസർമാരും ഉണ്ടായിരുന്നു. കോളേജ് 1869 ൽ ന്യൂയോർക്ക് ഹോമിയോപ്പതി മെഡിക്കൽ കോളേജ്, 1887 ൽ ന്യൂയോർക്ക് ഹോമിയോപ്പതി മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ എന്നീ പേരുകൾ സ്വീകരിച്ചു. ചരിത്രം1860-ൽ സ്ഥാപിതമായ ന്യൂയോർക്ക് മെഡിക്കൽ കോളേജിന്റെ സ്ഥാപനം രോഗിക്ക് എന്താണ് വേണ്ടതെന്ന് നന്നായി മനസിലാക്കിക്കൊണ്ട് മെഡിക്കൽ പഠനങ്ങൾ നടത്തണമെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം നാഗരിക നേതാക്കളോട് കടപ്പെട്ടിരിക്കുന്നു. ന്യൂയോർക്ക് ഈവനിംഗ് പോസ്റ്റിന്റെ പത്രാധിപരുംകൂടിയായിരുന്ന പ്രശസ്ത കവി വില്യം കലൻ ബ്രയന്റാണ് ഈ നാഗരിക നേതാക്കളെ നയിച്ചത്. ന്യൂയോർക്ക് നഗരത്തിലെ ആശുപത്രികളുടെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും അവസ്ഥയെക്കുറിച്ച് ബ്രയന്റിന് ആശങ്കയുണ്ടായിരുന്നു. അക്കാലത്ത് രക്തസ്രാവം, വയറിളക്കം പോലയുള്ള രോഗങ്ങൾ ചികിത്സിക്കുന്നതിനായി അനുവർത്തിച്ചിരുന്ന ചില വൈദ്യശാസ്ത്ര രീതികളോടും ശക്തമായ മരുന്നുകളുടെ വളരെ വലിയ അളവിലുള്ള ഉപയോഗത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശങ്കകൾ. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തരയുദ്ധം മൂലം അടുത്ത കുറച്ച് വർഷങ്ങളിൽ മെഡിക്കൽ മേഖലയോടുള്ള താൽപര്യം അതിവേഗം വളരുകയും ഇത് ആരോഗ്യവുമായി ബന്ധപ്പെട്ട തൊഴിലുകളുടെ പ്രധാന ആവശ്യകത സൃഷ്ടിക്കുകയും ചെയ്തു. തൽഫലമായി, മാൻഹാട്ടനിലെ യൂണിയൻ സ്ക്വയറിനടുത്ത് ഇരുപതാം നമ്പർ തെരുവിന്റേയും മൂന്നാം അവന്യൂവിന്റെയും കോണിൽ കോളേജ് ഓഫ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് ഓഫ് ന്യൂയോർക്ക് എന്ന പേരിൽ ഇത് സ്ഥാപിക്കുകയും തുറക്കുകയും ചെയ്തു. ആദ്യ സെമസ്റ്ററിൽ 59 വിദ്യാർത്ഥികളും 8 പ്രൊഫസർമാരും ഉണ്ടായിരുന്ന ഈ കോളേജ് 1869 ൽ ന്യൂയോർക്ക് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, 1887 ൽ ന്യൂയോർക്ക് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ എന്നീ പേരുകൾ സ്വീകരിച്ചു. ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ ഫോർ വുമൺ എന്നറിയപ്പെടുന്ന ഒരു സഹോദര സ്ഥാപനം ഏതാനും വർഷങ്ങൾക്കുശേഷം 1863 ൽ ക്ലെമൻസ് ലോസിയർ സ്ഥാപിച്ചു.[3] 1867-ൽ ആദ്യത്തെ വനിതാ ഡോക്ടറായ എമിലി സ്റ്റോവ് ഇവിടെനിന്ന് ബിരുദം നേടുകയും കാനഡയിൽ പ്രാക്ടീസ് നടത്തുകയും ചെയ്തു. ആദ്യത്തെ വനിതാ വൈദ്യനായ . മൂന്നു വർഷത്തിനുശേഷം 1870-ൽ സൂസൻ മക്കിന്നി സ്റ്റീവാർഡ് ന്യൂയോർക്ക് സംസ്ഥാനത്തെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ വൈദ്യനായി ബിരുദം നേടി. 1905-ലെ ക്ലാസ്സിലെ അതിന്റെ പിൽക്കാല ബിരുദധാരികളിൽ ഒരാളായിരുന്ന അഡ്‌ലെയ്ഡ് വാലർസ്റ്റൈൻ നിയമ ബിരുദം നേടുകയും 1906-ൽ കുട്ടികൾക്കായി ഈസ്റ്റ് സൈഡ് ക്ലിനിക്ക് സ്ഥാപിക്കുകയും ചെയ്തു.[4][5] 1918-ൽ വിമൻസ് കോളേജ് അടച്ചപ്പോൾ, അതിന്റെ വിദ്യാർത്ഥികൾ ന്യൂയോർക്ക് മെഡിക്കൽ കോളേജിലേക്ക് മാറി. 1875-ൽ വാർഡ് ദ്വീപിൽ ഒരു മുനിസിപ്പൽ സൗകര്യമായി തുറന്ന മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സെന്ററിലെ ജീവനക്കാർ പ്രധാനമായും ന്യൂയോർക്ക് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റികളായിരുന്നു. ന്യൂയോർക്ക് മെഡിക്കൽ കോളേജിന്റെ ഒരു യൂണിവേഴ്സിറ്റി ഹോസ്പിറ്റലെന്ന നിലയിൽ ഈ ബന്ധം ഒരു സ്വകാര്യ മെഡിക്കൽ സ്കൂളും ഒരു പൊതു ആശുപത്രിയും തമ്മിലുള്ള രാജ്യത്തെ ഏറ്റവും പഴയ അഫിലിയേഷനുകളിൽ ഒന്നാണ്. 1889 ൽ ന്യൂയോർക്ക് മെഡിക്കൽ കോളേജ് നിർമ്മിച്ച ഫ്ലവർ ഫ്രീ സർജിക്കൽ ഹോസ്പിറ്റൽ അമേരിക്കയിൽ ഒരു മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ അധ്യാപന ആശുപത്രിയാണ്. യോർക്ക് അവന്യൂവിലും 63-ാം നമ്പർ സ്ട്രീറ്റിലുമായി നിർമ്മിക്കപ്പെട്ട ഇത് പ്രധാനമായും യു.എസ്. കോൺഗ്രസ് അംഗവും പിൽക്കാല ന്യൂയോർക്ക് ഗവർണറുമായിരുന്ന റോസ്‍വെൽ പി. ഫ്ലവർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. 1908 ൽ കോളേജിന്റെ പേര് ന്യൂയോർക്ക് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആന്റ് ഫ്ലവർ ഹോസ്പിറ്റൽ എന്നാക്കി മാറ്റി. 1928 ൽ ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കൽ സ്കൂളാണിത്. 1935 ആയപ്പോഴേക്കും കോളേജിന്റെ ഔട്ട്‌പേഷ്യന്റ് പ്രവർത്തനങ്ങൾ 106 ആം നമ്പർ സ്ട്രീറ്റിൽ ഫിഫ്ത് അവന്യൂവിലെ ഫിഫ്ത്ത് അവന്യൂ ആശുപത്രിയിലേക്ക് മാറ്റി. കോളജും (ഫ്ലവർ ഹോസ്പിറ്റൽ ഉൾപ്പെടെ) ഫിഫ്ത് അവന്യൂ ആശുപത്രിയും 1938 ൽ ലയിച്ച് ന്യൂയോർക്ക് മെഡിക്കൽ കോളേജ്, ഫ്ലവർ ആന്റ് ഫിഫ്ത്ത് അവന്യൂ ഹോസ്പിറ്റലുകൾ ആയി മാറി. 1972 ൽ ന്യൂയോർക്ക് മെഡിക്കൽ കോളേജ് ഒരു അക്കാദമിക് മെഡിക്കൽ സെന്റർ നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്ന വെസ്റ്റ്ചെസ്റ്റർ കൗണ്ടി സർക്കാരിന്റെ ക്ഷണപ്രകാരം വൽഹല്ലയിലേക്ക് മാറി. 1977 ൽ പൂർത്തീകരിച്ച വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്റർ നിലവിൽ കോളേജിന്റെ പ്രധാന അക്കാദമിക് മെഡിക്കൽ സെന്ററാണ്. 1978 ൽ ന്യൂയോർക്കിലെ റോമൻ കത്തോലിക്കാ അതിരൂപതയുമായി കോളേജ് അഫിലിയേറ്റ് ചെയ്യുകയും ഇത് സാമ്പത്തിക സ്ഥിരത നൽകുകയും ആരോഗ്യ പരിപാലന മേഖലയിലും ആരോഗ്യ ശാസ്ത്രത്തിലും പൊതുനന്മയ്ക്കായി ഒരു പങ്കിടൽ പ്രതിബദ്ധത സ്ഥാപിക്കുകയും ചെയ്തു. കോളേജ് അതിന്റെ കത്തോലിക്കാ പാരമ്പര്യത്തെ സ്വയം അംഗീകരിക്കുകയും നിരവധി കത്തോലിക്കാ ആശുപത്രികളുമായി ബന്ധപ്പെടുകയും ചെയ്തു. 1979 ൽ ഫ്ലവർ ആന്റ് ഫിഫ്ത്ത് അവന്യൂ ആശുപത്രി അടച്ചപ്പോൾ, ന്യൂയോർക്ക് മെഡിക്കൽ കോളേജിന്റെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ വൽഹല്ല കാമ്പസിലേക്ക് മാറ്റി സ്ഥാപിച്ചു. 1982 ൽ കോളേജിന്റെ പേര് ന്യൂയോർക്ക് മെഡിക്കൽ കോളേജ് എന്ന് ചുരുക്കി നിശ്ചയിച്ചു. അവലംബം
|
Portal di Ensiklopedia Dunia